കാസർകോഡ് അണ്ടർ 22 മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞ് വീണു മരിച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കാസർകോഡ് അണ്ടർ 22 മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞ് വീണു മരിച്ചു;  വീഡിയോ ദൃശ്യങ്ങൾ പുറത്ത്
December 18 02:23 2017 Print This Article

വീണ്ടും കായിക താരത്തിന്റെ മരണകളമായി മൈതാനം. കാസര്‍ഗോഡ് മഞ്ചേശ്വരത്താണ് ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. അണ്ടര്‍ ടീം ടൂര്‍ണമെന്റിനിടെയായിരുന്നു 20 വയസുകാരനായ പത്മനാഭ് എന്ന യുവാവ് മൈതാനത്ത് മരിച്ച് വീണത്.

ബോളറായ പത്മനാഭ് പന്തെറിയാനായി തുടങ്ങുന്നതിന് മുന്‍പ് കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന അമ്പയറും, സഹതാരങ്ങളും ഓടി കൂടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. അതേസമയം ആവശ്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മത്സരം സംഘടിപ്പിച്ചതെന്ന ആരോപണം ശക്തമാണ്. സംഘാടകര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles