വിവാദങ്ങള്‍ക്ക് വിട നല്‍കി ദിലീപും കാവ്യയും അമേരിക്കയില്‍ എത്തി .ദിലീപ് ഷോ 2017 ന്‍റെ ഭാഗമായാണ് വന്‍താര നിരയ്ക്ക് ഒപ്പം ദിലീപും കാവ്യയും അമേരിക്കയില്‍ എത്തിയത്.അമേരിക്കന്‍ ടൂര്‍ സംഘത്തിന്‍റെ ചിത്രം സംഘത്തില്‍ അംഗമായ നമിത പ്രമോദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ്‌ സംഭവം പുറത്തു അറിഞ്ഞത് .ഷോയില്‍ കാവ്യാ പങ്കെടുക്കുന്നില്ല എന്നാണ് വിവരം എങ്കിലും ദിലീപിനൊപ്പം അമേരിക്കയില്‍ കാവ്യയും എത്തിയിട്ടുണ്ട് .മകള്‍ മീനാക്ഷിയും സംഘത്തില്‍ ഉണ്ട് .നാദിര്‍ഷയാണ് ദിലീപ് ഷോ 2017 നയിക്കുന്നത്. നമിത പ്രമോദ്, റിമിടോമി, ധര്‍മജന്‍ ഇങ്ങനെ വലിയ സംഘം തന്നെ ദിലീപ് ഷോയില്‍ അണി നിരക്കുന്നുണ്ട്.