പ്രളയബാധിത മേഖലയില്‍ ഗ്ലോബല്‍ പീസ് വിഷന്‍ സര്‍വ്വേ ആരംഭിച്ചു

പ്രളയബാധിത മേഖലയില്‍ ഗ്ലോബല്‍ പീസ് വിഷന്‍ സര്‍വ്വേ ആരംഭിച്ചു
October 16 05:24 2018 Print This Article

എടത്വാ: ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വന്‍ വരള്‍ച്ചയും നേരിട്ട് പഠിച്ച് റിപ്പോര്‍ട് തയ്യാറാക്കുവാനും അടിയന്തിരമായി നടത്തുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് വേണ്ടിയുള്ള സര്‍വ്വേ നടപടികള്‍ ന്യൂജേഴ്സി ആസ്ഥാനമായി ഉള്ള ഗ്ലോബല്‍ പീസ് വിഷന്‍ ആരംഭിച്ചു. ഇന്നലെ എടത്വാ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുപ്പത്തിമൂന്നില്‍ചിറ കോളനിയില്‍ എത്തിയ രാജ്യാന്തര ഡയറക്ടര്‍ വനറ്റാ ആനിന് പ്രദേശവാസികള്‍ ഊഷ്മള സ്വീകരണം നല്‍കി സ്വീകരിച്ചു. പ്രളയത്തെ അതിജീവിച്ചെങ്കിലും ജനം അനുഭവിക്കുന്ന ആശങ്കകളും ആകുലതകളും അകറ്റി ആത്മവിശ്വാസം നല്‍കുന്നതിന് ആവശ്യമായ ഗ്രൂപ്പ് കൗണ്‍സിലിംങ്ങ് നടത്താനും സംഘടന ലക്ഷ്യമിട്ടിരിക്കുന്നതായി അവര്‍ അറിയിച്ചു.

സര്‍വ്വേയില്‍ രാജ്യാന്തര ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ.ജോണ്‍സണ്‍ വി ഇടിക്കുള, ഇന്ത്യന്‍ പ്രതിനിധി പ്രസാദ് ജോണ്‍ നാസിക്ക് എന്നിവര്‍ പങ്കെടുത്തു. ദുരിത അനുഭവങ്ങള്‍ നേരിട്ട് മനസിലാക്കിയ സംഘം പ്രാരംഭമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ‘ലിവിങ്ങ് വാട്ടര്‍ വിഷന്‍ 2020’ എന്ന പേരില്‍ പദ്ധതി ആരംഭിക്കും. എല്ലാ വീടുകളിലും ജലസംഭരണികള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം ആഴ്ചയില്‍ നിശ്ചിത ദിവസം കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles