അധിക നേരത്തെ തുടർച്ചയായ ഇരിപ്പ് മൂലം യുകെയിൽ മരിക്കുന്നവരുടെ എണ്ണം പ്രതിവർഷം എഴുപതിനായിരം: ഏറെനേരത്തെ നിശ്ചലമായ ഇരിപ്പ് വൻ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു

അധിക നേരത്തെ തുടർച്ചയായ ഇരിപ്പ് മൂലം യുകെയിൽ മരിക്കുന്നവരുടെ എണ്ണം പ്രതിവർഷം എഴുപതിനായിരം:  ഏറെനേരത്തെ നിശ്ചലമായ ഇരിപ്പ്  വൻ  ആരോഗ്യ പ്രശ്നങ്ങൾക്ക്  കാരണമാകുന്നു
June 04 03:08 2019 Print This Article

ആറു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കുന്നത് മൂലം യുകെയിൽ മരണപ്പെടുന്നത് 70,000 പേർ. ഇതുമൂലം വാർഷികമായി 700 മില്യൻ പൗണ്ട് എൻ.എച്.എസിന് ചെലവാകുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ജേർണൽ ഓഫ് എപിഡമോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത് നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. അധിക നേരത്തെ ഇരിപ്പു മൂലം 2016 -17 വർഷത്തിൽ 424 മില്യൺ പൗണ്ട് രക്തസമ്മർദ്ദ രോഗങ്ങൾക്കും  281 പൗണ്ട് ടൈപ്പ് 2 ഡയബെറ്റിസ് നും 30 മില്യൺ പൗണ്ട് കുടലിലെ കാൻസറിനും ആയി ചെലവായിട്ടുണ്ട്. 2016 യുകെയിൽ നടന്ന മരണങ്ങളുടെ 11.6 ശതമാനവും(69, 000) അധിക നേരത്തെ ഇരുപ്പ് തടഞ്ഞാൽ ഒഴിവാക്കാമായിരുന്ന ആണെന്നും ഗവേഷണവിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

2012 മുതലുള്ള കണക്കുകൾ ഉപയോഗിച്ച് നടത്തിയ വലിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തുടർച്ചയായ ഇരിപ്പ് ശീലങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പുകവലി ഫിറ്റ്നസ് തുടങ്ങിയവ കണക്കാക്കിയാൽ തന്നെയും ആറ് മണിക്കൂറിൽ കുറവ് സമയം തുടർച്ചയായി ഇരിക്കേണ്ടി വരുന്നുള്ളൂവെങ്കിൽ ടൈപ്പ് 2 പ്രമേഹം 17 ശതമാനവും ശ്വാസകോശ ക്യാൻസർ 7.5 ശതമാനവും കുറയുമെന്നും അവർ പറയുന്നു. പഠനം ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും കണ്ടെത്തലുകളുടെ ആധികാരികതയാണ് തങ്ങളെ പൊതു ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു.

ക്യൂൻ യൂണിവേഴ്സിറ്റിയിലെ പ്രധാന എഴുത്തുകാരനായ ലിയോണി ഹെറോൺ പറയുന്നത് നിങ്ങൾ സ്ഥിരമായി വ്യായാമത്തിൽ ഏർപ്പെടുന്ന വ്യക്തി ആണെങ്കിൽ കൂടിയും( എൻ എച്ച് എസിന്റെ നിർദേശപ്രകാരം ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ്) നീണ്ട മണിക്കൂറുകൾ നിങ്ങൾ തുടർച്ചയായി കസേരയിൽ തന്നെ ചെലവാക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ ആരോഗ്യം അപകടത്തിൽ ആണെന്നാണ്.

എന്നാൽ ഈ പഠനത്തിൽ പങ്കാളി ആകാത്ത ഗ്ലാസ്ഗൗ യൂണിവേഴ്സിറ്റിയിലെ മെറ്റബോളിക് മെഡിസിൻ വിഭാഗം പ്രൊഫസറായ നവീദ് സതാർ പറയുന്നത് ജീവിതത്തിൽ മറ്റു മേഖലകളിലും സമയങ്ങളിലും നിങ്ങൾ വ്യാപൃതനാണ് എങ്കിൽ അധികനേരം ഇരിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കില്ല എന്നാണ്. ജോലി ആവശ്യങ്ങൾക്കായി തുടർച്ചയായി ഇരിക്കുന്നവർക്ക് ഭയക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരീരത്തിന് അധികം ആയാസം നൽകാത്ത ജോലിചെയ്യുന്നവർ ജോലിക്ക് ശേഷമുള്ള സമയം വ്യായാമത്തിനായി ഉപയോഗിക്കണമെന്ന് എന്ന് ഈ രംഗത്തെ വിദ്ധഗ്ധർ അഭിപ്രായപ്പെടുന്നു .

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles