മലയാളി നഴ്‌സ്  ‘ഇന്ത്യന്‍ മേരി’ യുടെ ബോളിവുഡ്  പ്രകടനത്തിൽ  അതിശയിച്ച് ഐറിഷുകാർ…. ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ വിജയിയായത് ന്യൂയോര്‍ക്കില്‍ നിന്നുള്ള റോസിന്‍ മഹേര്‍

മലയാളി നഴ്‌സ്  ‘ഇന്ത്യന്‍ മേരി’ യുടെ ബോളിവുഡ്  പ്രകടനത്തിൽ  അതിശയിച്ച് ഐറിഷുകാർ…. ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ വിജയിയായത് ന്യൂയോര്‍ക്കില്‍ നിന്നുള്ള റോസിന്‍ മഹേര്‍
August 06 12:55 2019 Print This Article

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രാദേശിക ഉത്സവങ്ങളില്‍ വളരെയധികം പ്രസിദ്ധമായ  ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവല്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ വിജയിയായത് ന്യൂയോര്‍ക്കില്‍ നിന്നുള്ള റോസിന്‍ മഹേര്‍. കഴിഞ്ഞ ഞായറാഴ്ച്ച  വൈകിട്ട് നടന്ന വര്‍ണ്ണാഭമായ ഫൈനല്‍ മത്സരത്തില്‍ ഇടുക്കിക്കാരി ‘ഇന്ത്യന്‍ മേരി’ അനില ദേവസ്യ അടക്കം പതിനാല് പേരാണ് പങ്കെടുത്തത്. ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ കണ്‍സ്ട്രക്ഷന്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന റെയിസിന്‍ അവിസ്മരണീയമായ പ്രകടനമാണ് ഫൈനല്‍ മത്സരത്തില്‍ കാഴ്ച വെച്ചത്. വിജയിയായ റോസിന്‍ മഹേര്‍ കാര്‍ലോ സ്വദേശിയാണ്. ഡബ്ലിനില്‍ നിന്നും ഇവന്റ് മാനേജ്‌മെന്റില്‍ ഓണേഴ്‌സ് ബിരുദം നേടിയ അവര്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ബിരുദം പൂര്‍ത്തിയാക്കിയത് ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്.

മത്സരത്തിൽ പങ്കെടുത്ത എല്ലാവരോടും ചോദ്യങ്ങളുമായി സ്റ്റേജിൽ എത്തിയപ്പോൾ ഓരോരുത്തർക്കും മൂന്ന് മിനിറ്റോളം അനുവദിച്ചു കൊടുത്തു. ഓരോരുത്തരുടെയും ഉത്തരങ്ങൾക്ക് അനുസരണമായി വിധികർത്താക്കൾ മാർക്കുകൾ നൽകിയപ്പോൾ ന്യൂയോര്‍ക്ക് മേരി’ യുടെ പ്രകടനം നിറഞ്ഞ കരഘോഷത്തോടെ സദസ്സ് സ്വീകരിച്ചു. അമേരിക്കന്‍ റെഡ് ക്രോസ് സര്‍വീസ് ടു ആംഡ് ഫോഴ്‌സ് (സാഫ്) ടീമിലെ സന്നദ്ധപ്രവര്‍ത്തകയുമായ റോസിന്‍ കായിക താരം കൂടിയാണ്. അവതാരകന്റെ ചോദ്യങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി ഉത്തരം നല്‍കിയ ‘ന്യൂയോര്‍ക്ക് മേരി’ എങ്ങനെയാണ് കെട്ടിടങ്ങള്‍ക്കായി ‘കട്ട കെട്ടേണ്ടതെന്ന് ചോദ്യത്തിന് സ്റ്റേജില്‍ തന്നെ കാട്ടിയാണ് റെയിസിന്‍ മഹേര്‍ മികവ് വെളിപ്പെടുത്തിയത്.

വെറും രണ്ട് വർഷം മുൻപ് മാത്രം ഡൽഹിയിലെ ജോലി മതിയാക്കി ഡങ്‌ലോയില്‍ എത്തി ജോലി ചെയ്യുന്ന ഇടുക്കിക്കാരി മലയാളി നഴ്‌സ് അനില ദേവസ്യായ്ക്കും ഫൈനല്‍ മത്സരത്തില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. വേദിയില്‍ ബോളിബുഡ് ഡാന്‍സ് അവതരിപ്പിച്ച അനില കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി. ജീവിതത്തിലെ ഒരനുഭവം പങ്ക് വെക്കാൻ ആവശ്യപ്പെട്ടപ്പോൾ അനിലയുടെ ഉത്തരം ഒരു മലയാളി നഴ്‌സിന്റെ മനസ്സ് എന്താണ് എന്ന് വിളിച്ചു പറയുന്നതായിരുന്നു. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു ഡിമെൻഷ്യ രോഗികൾ ഉണ്ടെന്നും സ്വന്തക്കാർ വരുമ്പോൾ അവരെ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ കാണുന്നത് തന്നെ ഒരുപാട് ചിന്തിപ്പിക്കുകയും ഒപ്പം വേദനയും നൽകിയെന്ന് അനില പറഞ്ഞു നിർത്തിയപ്പോൾ നിലക്കാത്ത കരഘോഷം തന്നെ അനില അവർക്ക് എത്രമാത്രം പ്രിയങ്കരിയാണ് എന്ന് വെളിപ്പെടുത്തുകയായിരുന്നു.

Announcing the 52nd Mary From Dungloe, congratulations to Ròisìn Maher from New York #MFD52 (video by Mary Rodgers)

Posted by Mary From Dungloe International Arts Festival on Sunday, August 4, 2019വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles