ആലുവയിൽ മൂന്ന് വയസുകാരന്റെ നില ഗുരുതരം, അമ്മയുടെ കൈയിൽ നിന്നും കുട്ടി അനുഭവിച്ചത്‌ കൊടിയ മർദ്ദനം; തടി കൊണ്ട് തലയ്ക്കടിച്ച ശേഷം ചട്ടുകം വെച്ചു പൊള്ളിച്ചു, അമ്മ കുറ്റം സമ്മതിച്ചു

ആലുവയിൽ മൂന്ന് വയസുകാരന്റെ നില ഗുരുതരം, അമ്മയുടെ കൈയിൽ നിന്നും കുട്ടി അനുഭവിച്ചത്‌ കൊടിയ മർദ്ദനം; തടി കൊണ്ട് തലയ്ക്കടിച്ച ശേഷം ചട്ടുകം വെച്ചു പൊള്ളിച്ചു, അമ്മ കുറ്റം സമ്മതിച്ചു
April 18 07:54 2019 Print This Article

മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ തന്നെയെന്ന് കണ്ടെത്തി. അമ്മ തന്നെ കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു അമ്മ. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ആലുവയില്‍ ഇന്നലെയാണ് മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles