സംസ്ഥാനത്ത് സ്വകാര്യ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർപ്പായി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം ആയത്. 20,000 രൂപ നഴ്സുമാരുടെ അടിസ്ഥാന ശമ്പളമാക്കി ഉയർത്താൻ ധാരണയായി. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ 20,000 രൂപയാക്കി നിശ്ചയിച്ചു. ഇതിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നിർണ്ണയിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ഈ സമിതി റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. നഴ്സിങ്ങ് സംഘടനകളുടെയും മാനേജ്മെന്റ്​ അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു.

ലേ​ബ​ർ ക​മ്മി​ഷ​ണ​ർ, തൊ​ഴി​ൽ-​ആ​രോ​ഗ്യ-​നി​യ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ ഉ​ൾ​പ്പെ​ട്ട​താ​ണ് സ​മി​തി. ഈ ​സ​മി​തി​യോ​ട് ഒ​രു മാ​സ​ത്തി​ലു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​സ​മി​തി​യു​ടെ ശി​പാ​ർ​ശ മി​നി​മം വേ​ജ​സ് ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​ക​യും വേ​ത​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്യും.
നഴ്സുമാരുടെ ശമ്പളം​ പരിഷ്കരിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് ധാരണയായത്. ഇതോടെ 22 ദിവസമായി നഴ്സുമാരുടെ സമരം പിൻവലിക്കാൻ സംഘടന നേതാക്കൾ തീരുമാനിച്ചു. നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. സമരം നടത്തിയ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടി പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.