മാവേലിക്കര സ്വദേശി വിജയന്‍ പിള്ള കോള്‍ചസ്റ്ററില്‍ മരണമടഞ്ഞു; കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികളോടെ കോള്‍ചെസ്റ്റര്‍ മലയാളികള്‍

മാവേലിക്കര സ്വദേശി വിജയന്‍ പിള്ള കോള്‍ചസ്റ്ററില്‍ മരണമടഞ്ഞു; കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികളോടെ കോള്‍ചെസ്റ്റര്‍ മലയാളികള്‍
July 18 07:42 2018 Print This Article

ജിജോ വാളിപ്ലാക്കല്‍

യുകെയില്‍ കോള്‍ചസ്റ്റര്‍ മലയാളികളെ ദുഃഖത്തിന്റെ തീരാക്കയത്തിലാഴ്ത്തി കോള്‍ചെസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ട വിജയന്‍ ചേട്ടന്‍ (വിജയന്‍ പിള്ള, 61 വയസ്) തിങ്കളാഴ്ച വൈകുന്നേരം പത്തരയോടുകൂടി മരണമടഞ്ഞു. ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നൂ പരേതന്‍. കോള്‍ചെസ്റ്ററിലുള്ള സെന്റ് ഹെലേന പാലിയേറ്റീവ് കേന്ദ്രത്തില്‍ ഏതാനൂം ആഴ്ചകളായി ശുശ്രൂഷിച്ചു വരുകയായിരുന്നൂ. തിങ്കളാഴ്ച ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് മരണമടയുകയുമായിരുന്നൂ.

മരണ സമയത്ത് ഭാര്യ ബീനാ വിജയനൂം മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നൂ. മാവേലിക്കര പുത്തന്‍പുരയ്ക്കല്‍ (വിജയ ഭവന്‍) കുടുംബാംഗമാണ്. രണ്ടായിരത്തി പതിനൊന്ന് മുതല്‍ യുകെയില്‍ സ്ഥിരതാമസമായിരുന്നു വിജയന്‍ പിള്ളയും ബീനാ വിജയനും. രണ്ട് ആള്‍മക്കളാണ് ദമ്പതികള്‍ക്ക് വിപിനും, ജയനും. മൂത്തമകന്‍ വിപിന്‍ നാട്ടില്‍ കുടുംബ സമ്മേതം താമസിക്കുന്നു. ഇളയമകന്‍ ജയന്‍ ദുബായില്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നൂ. കോള്‍ചെസ്റ്ററില്‍ തന്നെ താമസിക്കുന്ന തോമസ് രാജനും ജിനി മോള്‍ തോമസും അടുത്ത ബന്ധുക്കളാണ്. ഇവരുടെ മക്കള്‍ റീജയുടെയും റിജിന്റെയും പ്രിയപ്പെട്ട ചാച്ചന്റെ വേര്‍പാടില്‍ കടുത്ത ദുഃഖത്തിലാണ് ഈ കുടുംബം.

മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ എല്ലാ വിധ സഹായ സഹകരണങ്ങളുമായി പരേതന്റെ കുടുംബത്തൊടൊപ്പമുണ്ട്. മൃതദേഹം പ്രാരംഭ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്നോ നാളയോ ഫ്യൂണറല്‍ ഡയറക്ടേഴ്സിന് വിട്ടുനല്‍കും. അതിന് ശേഷമാകൂം നാട്ടില്‍ മൃതദേഹം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുക.

കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റിയുടെ എല്ലാ ആഘോഷപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു അദ്ദേഹം. നിര്യാണത്തില്‍ കോള്‍ചെസ്റ്റെര്‍ കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങളായ ജോബി ജോര്‍ജ്, ബെന്നി വര്‍ഗ്ഗീസ്, ഷനില്‍ അരങ്ങത്ത് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles