സജി തെക്കേക്കര

ഓക്‌സ്‌ഫോര്‍ഡിലെ ആദ്യകാലത്തെ ഒരേയൊരു സംഘടന, സംഘടനാ പ്രവര്‍ത്തനത്തില്‍ വിജയകരമായി 14 വര്‍ഷങ്ങള്‍ പിന്നിട്ട ഓക്സ്മാസ്, അംഗബലം കൊണ്ടും സംഘടനാ പ്രവര്‍ത്തങ്ങള്‍കൊണ്ടും യുകെയിലെ ഏറ്റവും വലിയ സംഘടനകളുടെ പട്ടികയില്‍ ഇടം നേടിയ ഓക്സ്മാസിന്റെ ഈസ്റ്റര്‍ വിഷു ആഘോഷംനിറഞ്ഞ സദസില്‍ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. സമാജം പ്രസിഡന്റ് ജോബി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ സെക്രട്ടറി സജി തെക്കേക്കര സ്വാഗതവും, രക്ഷാധികാരി പ്രമോദ് കുമരകം ഈസ്റ്റര്‍ വിഷു സന്ദേശവും, പോള്‍ ആന്റണി, പ്രിന്‍സി വര്‍ഗീസ് എന്നിവര്‍ ആശംസകളും, വര്‍ഗീസ് ജോണ്‍ നന്ദിയും അറിയിച്ചു.

പുതിയതായി സമാജത്തില്‍ അംഗങ്ങളായവരെ ഓക്സ്മാസിന്റെ സ്‌നേഹവലയത്തിലേക്കു സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും പൈതൃകത്തെയും വരും തലമുറയിലേക്കു കൈമാറുന്നതിനും ഓക്സ്മാസിന്റെ ആഘോഷങ്ങള്‍ സഹായകമാകട്ടെ എന്ന് സെക്രട്ടറിയും നമ്മുടെ സമൂഹത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെയും ഭാവി പരിപാടികളെ കുറിച്ചും പ്രസിഡന്റ് സൂചിപ്പിക്കുകയും കൂടാതെ വളരെ നല്ല ഈസ്റ്റര്‍ വിഷു സന്ദേശം രക്ഷാധികാരി പ്രമോദ് കുമരകം നല്‍കുകയും ചെയ്യുകയുണ്ടായി. കലാപരിപാടികളുടെ വിജയ.ത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവരുന്ന ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്സ് രൂപേഷ് ജോണ്‍, ജിനിതാ നൈജോ, സോണിയ സന്തോഷ് എന്നിവരെ പൊതുയോഗത്തില്‍ അനുമോദിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന താളമേളലയ സന്ധ്യ ഏവര്‍ക്കും ആനന്ദം പകരുന്നതായിരുന്നു. സമാജ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത സംഗീത നര്‍മ്മ പരിപാടികള്‍ അക്ഷരാര്‍ത്ഥത്തില്‍ സദസിനെ വിസ്മയം കൊള്ളിച്ചു. പ്രൊഫഷണല്‍ ഗ്രൂപ്പുകളെ വെല്ലുന്ന രീതിയില്‍ ഡാന്‍സുകള്‍ അവതരിപ്പിച്ച ഓക്സ്മാസിലെ കുട്ടികളെയും മുതിര്‍ന്നവരെയും എത്ര അനുമോദിച്ചാലും മതിയാവില്ല. അവരോടുള്ള നന്ദി ഒരിക്കല്‍ കൂടി അറിയിക്കുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ അംഗങ്ങളുടെ സംഘ ബോധത്തില്‍ പരസ്പര സഹകരണത്തില്‍ യുകെയിലെ വലിയ സമാജങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഓക്സ്മാസ് വേറെ ഒരു സഘടനകളുടെയും പിന്‍ബലമില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

സമാജ അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം ഒന്നുമാത്രമാണ് ഓക്സ്മാസിന്റെ പ്രവര്‍ത്തന വിജയമെന്ന് ഒരിക്കല്‍ കൂടി ഈസ്റ്റര്‍ വിഷു ആഘോഷം തെളിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ്. ജൂണ്‍ 22ന് ഓണാഘോഷത്തിന്റെ മുന്നോടിയായി ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന OXMAS SPORTSDAY & BARBECUEല്‍ കൂടുതല്‍ കരുത്തോടെ, ഐക്യത്തോടെ, ആവേശത്തോടെ കാണാമെന്ന വിശ്വാസത്തോടെ ശ്രീമതി. ജനിത നൈജോയുടെ നന്ദി പ്രസംഗത്തെ തുടര്‍ന്ന് ദേശീയഗാനത്തോടെ ആഘോഷപരിപാടികള്‍ അവസാനിച്ചു.