ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഇറ്റലിയിലെ പ്രശസ്ത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്റ്റിയസ് ഡിസീസസ് ആണ് 65 വയസ്സ് പ്രായമുള്ള സ്ത്രീയുടെ കണ്ണുകളിൽ ഉള്ള വൈറസ് ബാധ 21 ദിവസം നിലനിന്നതായി റിപ്പോർട്ട് ചെയ്തത്. കോവിഡ് – 19 ബാധിച്ചവരുടെ കണ്ണുകളിൽ ചുവന്ന നിറം കാണുന്നത് ശ്രദ്ധയിൽ പെട്ടതാണ് പഠനത്തിന് വഴിത്തിരിവായത്. എന്നാലും ഇത്തരത്തിലുള്ള അടയാളങ്ങൾ കാണിക്കുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്.

ബാക്ടീരിയകളുടെയും വൈറസുകളുടെയും സാന്നിധ്യം മൂലം കണ്ണുകൾ ചുവന്ന നിറമാകാറുണ്ട്. ശ്വാസകോശത്തിൽ അണുബാധയുള്ളപ്പോഴും ഇത് കാണാനാവും. അമേരിക്കയിൽ ചുവന്ന കണ്ണുകൾ ശ്രദ്ധയിൽപെട്ടത് കിർക്ക്ലാൻഡിലേ ഒരു ലൈഫ് കെയർ സെന്ററിൽ ജോലിചെയ്യുന്ന നേഴ്സിനായിരുന്നു . ജീവനക്കാരടക്കം ഏകദേശം 114 പേർക്കായിരുന്നു കോവിഡ് ബാധ സ്ഥിരീകരിച്ചത് .ഇവരിൽ എല്ലാവർക്കും തന്നെ ചുവന്ന കണ്ണുകൾ ഉണ്ടായിരുന്നു എന്ന് ആ നഴ്സ് ചൂണ്ടിക്കാട്ടി. മിക്ക രോഗികളും കോവിഡ്-19 ന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല .എന്നാൽ പിന്നീട് അവർ കൊറോണ ബാധിതരാണ് എന്ന സ്ഥിരീകരിക്കുകയാണുണ്ടായത്. പലരാജ്യങ്ങളും ചുവന്ന കണ്ണുകൾ കൊറോണ വൈറസ് ബാധതരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്‌ കൊറോണ വൈറസിന്റെ ലക്ഷണങ്ങളിൽ ഒന്നായി ഇതുവരെ അംഗീകരിച്ചിട്ടില്ല. പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണുകളും വൈറസിന്റെ ആക്രമണത്തിന് വിധേയമാവാം . പക്ഷേ ഇത് എല്ലാവരിലും കണ്ടെന്നു വരില്ല.

ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻന്റെ ഒരു പഠന പ്രകാരം ഏകദേശം ആയിരത്തോളം കോവിഡ് 19 ബാധിച്ച ചൈനീസ് രോഗികളിൽ വെറും 9 പേർക്ക് മാത്രമാണ് അണുബാധയുള്ള കണ്ണുകൾ ഉണ്ടായിരുന്നത്. എന്നാൽ എല്ലാവരിലും കാണാൻ സാധിക്കുന്നില്ലെങ്കിലും ഇത് രോഗവ്യാപനത്തിന് വലിയൊരു പങ്കുവഹിക്കുന്നു എന്ന് അന്നൽസ് ഓഫ് ഇന്റെർണൽ മെഡിസിൻന്റെ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. വുഹാനിൽ നിന്ന് ഇറ്റലിയിലേക്ക് മടങ്ങിയെത്തിയ ഒരു രോഗിയിലും ഇത് പോലെ ചുവന്ന അണുബാധയുള്ള കണ്ണുകൾ കാണാൻ സാധിച്ചു. കണ്ണുകൾ ചുവന്നതുമൂലം അവരുടെ കണ്ണുകളും ശ്രദ്ധിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി എടുത്ത സാംപിളിൽ കൊറോണ വൈറസുകളുടെ സാന്നിധ്യമുണ്ടായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് മൂക്കിൽ നിന്നും മറ്റും എടുത്ത് സ്രവങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും അവരുടെ കണ്ണുകളിൽ വൈറസിന്റെ സാന്നിധ്യം നിലനിന്നിരുന്നതായി റിപ്പോർട്ടുചെയ്യപ്പെട്ടു . ഇങ്ങനെയുള്ള രോഗലക്ഷണങ്ങൾ കൊറോണാ വൈറസിന്റെ വ്യാപനം കൂടാൻ സാധ്യതയുണ്ട് എന്ന ആശങ്കയിലാണ് ഡോക്ടർമാർ.

നിലവിൽ കൊറോണ വൈറസ് സ്രവങ്ങളിലുടെയാണ് മറ്റുള്ളവരിലേക്ക് പടരുന്നത്. പുതിയ പഠനം കണ്ണുകളിലും മുഖത്തും തൊടുന്നത് തടയുന്നത് രോഗ വ്യാപനം തടയുന്നതിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി കൊറോണ വൈറസിനോടനുബന്ധമായി നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. പല പഠനങ്ങളുടെയും ആധികാരികത അതുകൊണ്ടു തന്നെ തെളിയിക്കപ്പടേണ്ടതാണ്.