അഭിഷേകാഗ്നി കണ്‍വെന്‍ഷനായുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒരുക്കധ്യാനം നോര്‍ത്ത്ഫീല്‍ഡില്‍ ജൂണ്‍ 14ന് സമാപിക്കും

അഭിഷേകാഗ്നി കണ്‍വെന്‍ഷനായുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒരുക്കധ്യാനം നോര്‍ത്ത്ഫീല്‍ഡില്‍ ജൂണ്‍ 14ന് സമാപിക്കും
June 11 05:28 2018 Print This Article

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എട്ട് റീജിയണുകളിലായി നടന്നു വന്നിരുന്ന ഒരുക്കധ്യാന ശുശ്രൂഷകള്‍ ജൂണ്‍ 14ന് വ്യാഴാഴ്ച്ച ബര്‍മിങ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡ് പള്ളിയില്‍ വെച്ച് വൈകുന്നേരം 5.30ന് നടക്കുന്ന ശുശ്രൂഷകളോടെ സമാപിക്കും. പ്രശസ്ത വചനപ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദ. സന്തോഷ് കരിമത്ര എന്നിവരാണ് ശുശ്രൂഷകള്‍ നയിക്കുന്നത്.

ഒക്ടോബര്‍ 20 ശനിയാഴ്ച്ച ബര്‍മിങ്ഹാമിലെ ബെലേല്‍ കണ്‍വെന്‍ഷന്‍ കേന്ദ്രത്തില്‍ ആരംഭിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വിവിധ റീജയണുകളിലായി ബഹുമാനപ്പെട്ട സേവിയര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ നേതൃത്വം നല്‍കി നടത്തുന്ന രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ (അഭിഷേകാഗ്നി 2018) വിജയിപ്പിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാനും പരിശുദ്ധാത്മാവിനാല്‍ നിറയുവാനുമായി കൊവെന്ററി റീജിയണിലെ എല്ലാവരെയും കണ്‍വെഷന്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബര്‍മിങ്ങഹാം സീറോമലബാര്‍ ചാപ്ലയിന്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൈക്കാരന്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, മതാധ്യാപകര്‍, വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കും സംഘടനകള്‍ക്കും നേതൃത്വം നല്‍കുന്നവര്‍, വിമണ്‍സ് ഫോറം ഭാരവാഹികള്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.

ജൂണ്‍ 14 വ്യാഴാഴ്ച്ച 5.30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ 9.30ന് അവസാനിക്കും.

വിലാസം

Our Lady & St Brigid Cathalic Church
63 Frankley Beeches Road, Northfield,
B31 5AB

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles