''കാര്യമെന്തായാലും ആഘോഷം തന്നെ കാര്യം!'' ഞായറാഴ്ചയുടെ സങ്കീര്‍ത്തനം - 28

”കാര്യമെന്തായാലും ആഘോഷം തന്നെ കാര്യം!” ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 28

ഫാ. ബിജു കുന്നയ്ക്കാട്ട്

ലോകം മുഴുവന്‍ ഉത്സവപ്രതീതി സമ്മാനിച്ച് രണ്ട് വാരാന്ത്യങ്ങള്‍ കടന്നുപോയി; ക്രിസ്തുമസും ന്യൂ ഇയറും. ക്രിസ്തുമസിന് ആബാലവൃദ്ധം ജനങ്ങളും ദൈവപുത്രനായ ഈശോയുടെ മനുഷ്യാവതാരത്തിന്റെ സന്തോഷം പങ്കുവെച്ചപ്പോള്‍ ന്യൂ ഇയര്‍ ‘അടിപൊളി’യാക്കിയത് കൂടുതലും യുവതലമുറ തന്നെ. ആഘോഷങ്ങള്‍ അതിരു കടന്നപ്പോള്‍ ചിലയിടങ്ങളില്‍ ‘അടി’യും ‘പൊളി’യും നടന്നെന്നും പിറ്റേദിവസത്തെ വാര്‍ത്താമാധ്യമങ്ങള്‍. ഈ ദിവസങ്ങളെ ആത്മീയതയിലും പ്രാര്‍ത്ഥനയിലും വരവേറ്റവരും ഏറെ.

ഏതെങ്കിലും പ്രത്യേകതയുള്ള അനുസ്മരണങ്ങള്‍ കൊണ്ട് പ്രാധാന്യമുള്ള ഒരു ദിവസം, ആഘോഷിക്കാന്‍ മാത്രമുള്ള ഒരു ദിവസമാണെന്ന് ഇന്നുലോകം തെറ്റിദ്ധരിച്ചു തുടങ്ങിയിരിക്കുന്നു. ആ ദിവസം പ്രത്യേകമായ ഓര്‍മ്മിക്കുന്ന/ഓര്‍മ്മിക്കേണ്ട കാര്യമെന്താണെന്നത് പലര്‍ക്കും പ്രസക്തമല്ല. ഈ ചിന്തയെ മറ്റൊരു രീതിയില്‍ മനസിലാക്കിയാല്‍, നമ്മുടെ സാമൂഹിക-സാംസ്‌കാരിക-ആത്മീയ പ്രാധാന്യമുള്ള ദിവസങ്ങളെ കച്ചവടത്തിന്റെ ദുഷ്ടബുദ്ധി തട്ടിക്കൊണ്ടുപോയിരിക്കുന്നു. ഓരോ കാലത്തും വിപണിയില്‍ ഇറക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളും അവയുടെ നിര്‍മ്മാതാക്കളുമാണ് ഇന്ന് ഇത്തരം ദിവസങ്ങളുടെ ആചരണരീതിയും പ്രാധാന്യവും തീരുമാനിക്കുന്നത്. ഈ തീരുമാനങ്ങളാകട്ടെ അവരുടെ വിപണിസാധ്യതകള്‍ മുന്നില്‍ക്കണ്ടുമാത്രം.

ക്രിസ്തീയ സഭയിലെ വിശുദ്ധരുടെയും മറ്റു മഹാത്മാക്കളുടെയും വേഷംകെട്ടി വീടുവീടാന്തരം കയറിയിറങ്ങി ആത്മീയതയുടെയും ദൈവചിന്തയുടെയും പശ്ചാത്തലത്തില്‍ സന്തോഷം പങ്കുവച്ചിരുന്ന ഓള്‍ സെയിന്റ്സ് ഡേ (All Saints Day), ഇന്ന് പേടിപ്പെടുത്തുന്ന അസ്ഥികളുടെയും തലയോട്ടികളുടെയും മറ്റു പ്രാകൃത വേഷവിധാനങ്ങളുടെയും അകമ്പടിയോടെ ‘ഹാലോവീന്‍ നൈറ്റ്’ ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. വൃത്തികേടുകളും സംസ്‌കാരശൂന്യതയും ഇന്നു ‘ഫാഷന്റെ’ കൂട്ടുപിടിച്ച് സമൂഹത്തിലേയ്ക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. പിഞ്ചിക്കീറിയ ജീന്‍സുകളാണ്രേത ഇക്കാലത്തിന്റെ ഫാഷന്‍ സങ്കല്പത്തെ അടയാളപ്പെടുത്തുന്നത്! സാന്താക്ലോസും ഗിഫ്റ്റുകളും വിഭവസമൃദ്ധമായ വിഭവങ്ങളും ഷോപ്പിംഗും മാത്രം ഇന്ന് ക്രിസ്തുമസ് കാലങ്ങളില്‍ ഓര്‍മ്മിക്കപ്പെടുന്നു.ആദ്യ ക്രിസ്തുമസിനെന്നപോലെ ഇന്നും പുല്‍ക്കൂട്ടില്‍ ഉണ്ണീശോയെ കാണാനെത്തുന്നവര്‍ നന്നേ കുറവാണ്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഇത്ര ശക്തമായത് കഴിഞ്ഞ രണ്ടു ദശകങ്ങളിലാണെങ്കിലും ഇപ്പോള്‍ തന്നെ ആഘോഷങ്ങള്‍ അതിരുകടക്കുന്ന നിലയിലെത്തക്കഴിഞ്ഞു. ബോക്സിംഗ് ഡേ, മദേഴ്സ് ഡേ… ആഘോഷങ്ങളും കച്ചവടലക്ഷ്യങ്ങളും മാത്രം മുന്നില്‍ കണ്ട് ഇങ്ങനെ എത്രയെത്ര ദിവസങ്ങള്‍ ഒരു വര്‍ഷക്കാലം നമ്മെ തേടിവരുന്നു!

2

മനസിനു സന്തോഷം നല്‍കുന്ന സാധനങ്ങളോടും സുഖജീവിതം നല്‍കുന്ന സാഹചര്യങ്ങളോടും മനുഷ്യമനസിനുള്ള അടങ്ങാത്ത അഭിവാഞ്ജയാണ് ഇത്തരം കച്ചവടതന്ത്രങ്ങള്‍ മുതലെടുക്കുന്നത്. ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ തലവന്‍ അദ്ദേഹത്തിന്റെ ബിസിനസ് വിജയരഹസ്യത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ് ”ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സാധനങ്ങള്‍ വിപണിയിലെത്തിച്ച് ലാഭം നേടുന്നതല്ല ഞങ്ങളുടെ തന്ത്രം, ഞങ്ങള്‍ക്ക് കൂടുതല്‍ ലാഭം നേടിത്തരുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച്, അത് ആളുകളുടെ നിത്യജീവിതത്തില്‍ മാറ്റിനിര്‍ത്താനാവാത്ത അവശ്യസാധനങ്ങളായി പരസ്യങ്ങള്‍ വഴി ജനങ്ങളുടെ മനസിലെത്തിക്കുന്നു. സ്വാഭാവികമായും അത് വാങ്ങാന്‍ ആളുകള്‍ മാനസികമായി നിര്‍ബന്ധിതരാകുന്നു’. ഈ ലോകവും ഇതിലെ സുഖം തരുന്ന കാര്യങ്ങളുമാണ് സത്യം എന്ന തെറ്റിദ്ധാരണ ഇന്നത്തെ സമൂഹത്തിന്റെ മനസില്‍ ശക്തിപ്രാപിക്കുന്നതിന്റെ തെളിവുകളാണ് അന്തഃസത്ത നഷ്ടപ്പെടുന്ന ആഘോഷങ്ങളും ഭൗതിക സുഖസൗകര്യങ്ങള്‍ക്കായുള്ള അനാവശ്യ ഓട്ടപ്പാച്ചിലും.

ആഘോഷങ്ങളുടെ കേന്ദ്രസ്ഥാനം മദ്യം കയ്യടക്കിയിരിക്കുന്ന നിലയും ഇന്നുവന്നുകഴിഞ്ഞു. മനസില്‍ സന്തോഷത്തിന്റെ ലഹരി കിട്ടാന്‍ ചിലര്‍ക്ക് മദ്യത്തിന്റെ ലഹരി കൂടിയേ തീരൂ. ഇക്കഴിഞ്ഞ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ തന്നെയെടുക്കുക: ജനുവരി 1 പിറന്ന രാത്രിയുടെ ആദ്യമണിക്കൂറുകള്‍ മദ്യപിച്ച് ലക്കുകെട്ട് മാന്യതയും വസ്ത്രവും നഷ്ടപ്പെടുത്തി, മദ്യലഹരിയില്‍ അടിപിടികൂടി പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആതുരസേവകര്‍ക്കും അനാവശ്യ തലവേദന വരുത്തിവെച്ച യുവസമൂഹത്തിന്റെ ചെയ്തികളെക്കുറിച്ച് പിറ്റേദിവസത്തെ പത്രങ്ങള്‍ വാര്‍ത്തകളെഴുതി. യൂറോപ്യന്‍ രാജ്യങ്ങളിലെ യുവത മാന്യതയുടെയും സംസ്‌കാരത്തിന്റെയും നല്ലവശങ്ങളെ കാറ്റില്‍പറത്തുമ്പോള്‍ ഇത്തരം ആഭാസങ്ങളിലേയ്ക്ക് നമ്മുടെ യുവതലമുറയും വഴുതി വീഴാതിരിക്കാന്‍ മാതാപിതാക്കളും മുതിര്‍ന്നവരും നിതാന്തജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

1

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ, പുതുവത്സര ആഘോഷങ്ങളില്‍ മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളില്‍ ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായതെന്ന് എന്‍.എച്ച്.എസ്. ഇംഗ്ലണ്ട് ചീഫ് എക്സിക്യുട്ടീവ് സൈമണ്‍ സ്റ്റീവ്സ് അഭിപ്രായപ്പെട്ടു. എന്‍.എച്ച്.എസ്. രാജ്യത്തിന്റെ ‘നാഷണല്‍ ഹാംഗ് ഓവര്‍ സര്‍വ്വീസാ’യി മാറി എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. പേരുകേട്ട സാംസ്‌കാരിക തനിമയുള്ള ഒരു രാജ്യത്തിന്റെ യുവതലമുറ മദ്യലഹരിയില്‍ ലക്കുകെട്ട് വഴിയില്‍ കിടക്കുന്ന കാഴ്ച, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ധാര്‍മ്മിക നിലവാരത്തിന്റെ കൂടെ നേര്‍കാഴ്ചയാണ്.

ഈ പുതിയ വര്‍ഷത്തില്‍ പ്രാധാന്യമുള്ള പല ദിവസങ്ങളും ഇനിയും വരാനുണ്ട്. അര്‍ഹമായ രീതിയില്‍ ആ ദിവസങ്ങളെ സ്വീകരിക്കുമ്പോഴാണ് ആ ദിവസത്തിന്റെ ഓര്‍മ്മ മഹത്തരമാകുന്നത്. ചില പ്രത്യേക ദിവസങ്ങള്‍ കുടുംബാംഗങ്ങളുടെ ഒത്തുചേരലിനു വേണ്ടിയാകാം, ചിലത് ഒരു സമൂഹം ഒന്നാകെ ആചരിക്കാനുള്ളതാകാം, ചിലത് വ്യക്തിപരമായി മനസില്‍ പ്രാധാന്യം കല്‍പിക്കേണ്ടതാവാം. ഈ ദിവസങ്ങള്‍ നന്നായി ആചരിക്കുന്നതിന് സഹായിക്കുന്ന പല ഘടകങ്ങളില്‍ ഒന്നുമാത്രമേ ‘ആഘോഷം’ ആകുന്നുള്ളൂ. ഉള്ളിലെ ആചരണത്തിന്റെ പുറമേയുള്ള പ്രകടനമാവണം ആഘോഷങ്ങള്‍. ആഘോഷം മാത്രമാണ് എല്ലാം എന്നുകരുതുന്നത് തെറ്റ്. പ്രത്യേകിച്ച് ലഹരിമാത്രം നുരഞ്ഞുപൊന്തുന്ന ആഘോഷങ്ങള്‍, ആ ദിവസത്തെ ബാക്കിയെല്ലാ പ്രധാനഘടകങ്ങളെയും മറക്കാനിടയാക്കുകയും ചെയ്യും.

3

അര്‍ഹമായ പ്രാധാന്യത്തോടെ നമ്മുടെ പ്രധാന ദിവസങ്ങളെ നമുക്ക് സ്വീകരിക്കാം. അന്തഃസത്ത മറക്കാത്ത ആഘോഷങ്ങളുടെ സുന്ദരദിവസങ്ങള്‍ ഈ വര്‍ഷം നമുക്ക് ഏറെയുണ്ടാവട്ടെ.

ഐശ്വര്യം നിറഞ്ഞ പുതുവര്‍ഷവും നന്മനിറഞ്ഞ ഒരാഴ്ചയും ഏവര്‍ക്കും ആശംസിക്കുന്നു. സ്നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്

Fr Biju Kunnackattuഎല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,503

More Latest News

ഐടി ഉദ്യോഗസ്ഥ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

വൈറ്റ്ഫീൽഡ് ഐടിപിഎല്ലിനു സമീപത്തെ ബഹുരാഷ്ട്ര കമ്പനിയായ ഹർമൻ കണക്ടഡ് സർവീസസ് കോർപറേഷന്റെ നാലാം നിലയിലെ കഫറ്റീരിയയിൽ നിന്നു താഴേക്കു ചാടി യുവതി ജീവനൊടുക്കി. ഇവിടത്തെ സീനിയർ സോഫ്ട്‌വെയർ എൻജിനീയർ ശോഭ ലക്ഷ്മിനാരായണയാണ് (30) മരിച്ചത്. രാജാജി നഗർ സ്വദേശിയാണ്.

ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകള്‍ വിപണിയില്‍

സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗം തടയാനുള്ള സേഫ് ഷോട്ട്‌സുകള്‍ വിപണിയില്‍. ജര്‍മ്മനിയിലാണ് ഇത്തരത്തില്‍ ഒരു സേഫ് ഷോട്ട്‌സുകള്‍ പുറത്തിറക്കിയത്. ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകളാണ് ജര്‍മ്മന്‍ ഓണ്‍ലൈന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സുകളിലുള്ളത്. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ ഷോട്ട്‌സ് വിപണിയിലെത്തിച്ചിരിക്കുന്നത്.

അമ്മ കാമുകനൊപ്പം പോയപ്പോള്‍ കുടുംബത്തിന്റെ താളം തെറ്റി; മുന്പും മൂന്നു തവണ ഹന്‍ഷയെ കാണാതായിരുന്നു;

തിരുപുരില്‍ മരിച്ച ഹാന്‍ഷ ഷെറിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഒരു ദുരന്തമാകാന്‍ കാരണം കുടുംബത്തിലെ ബന്ധങ്ങളുടെ തകര്‍ച്ച കൂടിയാണെന്ന് നാട്ടുകാരും പോലീസും .സ്വന്തം കുടുംബത്തിന്റെ കുത്തഴിഞ്ഞ ജീവിതവും അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതും ഷെറിന്റെ മാനസിക നില തെറ്റിച്ചിരുന്നതായും പറയപെടുന്നു .

ഫേസ് ബൂക്കിലൂടെ ദാമ്പത്യ രഹസ്യങ്ങൾ കൂട്ടുകാരുമായി പങ്കുവച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവ

ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ അന്വേഷിക്കാന്‍ ബുധനാഴ്ച്ച രാത്രി സോനാലിയുടെ വീട്ടിലെത്തിയ സഹോദരനാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. അപ്പാര്‍ട്ട്‌മെന്റ് അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആയതിനാല്‍ പൊലിസിനെ വിളിച്ച് വിവരമറിയിച്ചു. പൊലീസ് എത്തി കതക് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹന്‍ഷയുടെ കൂടെ ഉണ്ടായിരുന്ന കാമുകന്‍ പിടിയില്‍; പിടിയിലായത്

കാമുകനോടൊപ്പം വീടുവിട്ടിറങ്ങി ഇന്നലെ തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകൾ ഹൻഷ ഷെറി (19)ന്റെ കൂടെ ഉണ്ടായിരുന്ന അഭിരാം പോലിസ് പിടിയില്‍ .അഭിറാമിനൊപ്പമാണ് ഈ മാസം ഏഴിന് ഹൻഷ വീടുവിട്ടിറങ്ങിയത്. ഇയാൾ നിരവധി പിടിച്ചുപറി ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്.

ഹോസ്പിറ്റലിൽ സ്ഥിര താമസമാക്കിയ രോഗിയെ പുറത്താക്കാൻ കോടതി ഉത്തരവ്.

രണ്ടു വർഷം ഹോസ്പിറ്റൽ വീടാക്കി മാറ്റിയ രോഗി ഒടുവിൽ പുറത്തായി. കോടതി ഉത്തരവിലൂടെ ആണ് മുൻ രോഗിയെ പുറത്താക്കിയത്. നോർഫോൾക്കിലാണ് സംഭവം. 2014 ആഗസ്റ്റിലാണ് രോഗി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. രോഗം ഭേദമായെന്നും വീട്ടിൽ പോകാൻ ഫിറ്റാണെന്നും ഡോക്ടർമാർ സർട്ടിഫൈ ചെയ്തെങ്കിലും രോഗി ഡിസ്ചാർജ് വാങ്ങി പോകാൻ വിസമ്മതിച്ചു.

പ്രശസ്ത ബോളിവുഡ് നടി രതി അഗ്നിഹോത്രി വൈദ്യുതി മോഷണത്തിൽ കുടുങ്ങി; തട്ടിച്ചത് 48ലക്ഷം

2013 ഏപ്രില്‍ നാലു മുതല്‍ രതിയും ഭര്‍ത്താവും ചേര്‍ന്ന് വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചിരുന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 135ാം വകുപ്പ് പ്രകാരം രതി അഗ്നിഹോത്രിക്കും ഭര്‍ത്താവ് അനില്‍ വിര്‍വാനിക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു. ഏക് തുജേ കേലിയേ, കൂലി, യാദേന്‍, സിംഗ് ഈസ് ബ്ലിംഗ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച രതി അഗ്നിഹോത്രി, ഭര്‍ത്താവ് അനില്‍ വിര്‍വാനിയോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്

ഇന്ത്യ എന്ന മഹാരാജ്യം നിങ്ങളുടെ മാത്രം അല്ല , വിമര്‍ശനങ്ങളോട് എന്തിനീ അസഹിഷ്ണുത; ബിജെപിയെയും

''തങ്ങള്‍ക്കെതിരെ ഉയരുന്ന ഒരു വിമര്‍ശനത്തേയും ആവര്‍ വെച്ചുപൊറുപ്പിക്കാറില്ല. വിമര്‍ശിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ സത്ത. സര്‍ക്കാരിനേയോ അവരുടെ പ്രത്യയശാസ്ത്രത്തേയെ വിമര്‍ശിച്ച് നിങ്ങള്‍ക്ക് എങ്ങും പോകാന്‍ കഴിയില്ല. പന്‍സാരയും കല്‍ബുര്‍ഗിയും അതിന് ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസും ബിജെപിയും തങ്ങളല്ല രാജ്യമെന്ന കാര്യം മനസിലാകണം. രാജ്യത്തിന്റെ ഭാഗം മാത്രമാണ് നിങ്ങള്‍.''

വധശിക്ഷ വിധിച്ച പേന ജഡ്ജ് കുത്തിയൊടിക്കുന്നത് എന്തിനു എന്ന് അറിയാമോ ?

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ഏറ്റവും കടുത്ത കുറ്റം ചെയ്തവര്‍ക്ക് നല്‍കുന്ന ശിക്ഷയാണ് വധശിക്ഷ .വധശിക്ഷ വിധിച്ച് എഴുതി ഒപ്പിട്ട ശേഷം ജഡ്ജ് പേന കുത്തി ഒടിക്കുകയാണ് ചെയ്യുന്നത്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്.ഇതു ഒരു പ്രതികാത്മകമായ പ്രവൃത്തിയാണ്. ഇത്തരമൊരു ശിക്ഷ ഇനിയാര്‍ക്കും നല്‍കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇതിന്റെ സൂചന.

അന്ന് ഞാൻ ജാതി പേര് പറഞ്ഞു ഇന്റർവ്യൂ നല്കിയതുകൊണ്ട് സത്യന്റെ പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞു;

13 വര്‍ഷങ്ങള്‍ ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച രസതന്ത്രം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് മുകേഷ് വെള്ളിനക്ഷത്രം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു ഞാന്‍ ഈഴവനായത് കൊണ്ടാണ് സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതെന്ന്. അപ്പോള്‍ അന്തിക്കാടും ഈഴവ കുടുംബത്തില്‍ പിറന്നയാളല്ലേ എന്ന് ലേഖകന്റെ ചോദ്യത്തിന് മുകേഷ് 'അതേ, ഒരു ഈഴവന് മറ്റൊരു ഈഴവനെ കണ്ടു കൂടാ' എന്ന മറുപടി നൽകി

ശിവപ്രസാദിന്റെ കുടുംബത്തിനു  കെസിഎഫ് വാറ്റ് ഫോർഡ് അപ്പീൽ വഴി ലഭിച്ച തുക കൈമാറി.

ശിവപ്രസാദിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്ന് വാറ്റ് ഫോർഡിലെ നല്ലവരായ മലയാളികൾ മാതൃകയാവുന്നു. യുകെയിലെ ചാരിറ്റികൾക്ക് മാതൃകയാക്കാവുന്ന വാറ്റ് ഫോർഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന കെ സി എഫ് വാറ്റ് ഫോർഡ് ഇത്തവണ മുന്നോട്ടു വന്നത് ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനുള്ള അഭ്യർത്ഥനയുമായാണ്. വാറ്റ് ഫോർഡിലെ 100 ലേറെ വരുന്ന മലയാളി കുടുംബങ്ങളുടെ അഭിമാനമായ കെസിഎഫ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്താർജിച്ചു കൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ പെണ്‍വാണിഭം, പ്രമുഖ പിന്നണി ഗായിക മുഖ്യകണ്ണി; 'ഓപ്പറേഷന്‍ ബിഗ് ഡാഡി'യുടെ ഭാഗമായി നടത്തിയ

വിദേശ സ്‌റ്റേജ് ഷോകളിലും നിറസാന്നിധ്യമായ ഗായികയ്‌ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം നടപടിയെടുക്കുമെന്നും പോലീസ് പറയുന്നു. ലഹരിക്കടിമയായ നായികയെന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു കേസിലും ഈ നടിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇവരും സംഘത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഇടക്കാലത്ത് നിര്‍ജീവമായ ഓപ്പറേഷന്‍ ബിഗ് ഡാഡി പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായ നിലയ്ക്ക് പുനരാരംഭിക്കാനാണ് പോലീസിന്റെ തീരുമാനം.

നോട്ട് നിരോധനം; ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ സമരം പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാര്‍. ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. മൂന്നു യൂണിയനുകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. രാജ്യത്തെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കും എന്നാണ് വിവരം.

അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും

അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ പ്രാദേശികസമയം വൈകീട്ട് അഞ്ചിനുനടക്കുന്ന പൊതുചടങ്ങിലാണ് മുന്‍ വ്യവസായഭീമന്റെ സ്ഥാനാരോഹണം.മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്‌ളിന്റന്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും

ഹാര്‍ഡ് ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ നിലനില്‍പ്പ് സാധ്യമാകുമോ? ചോദ്യങ്ങളുമായി ടൊയോട്ട

ലണ്ടന്‍: ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ സൂചനകള്‍ നല്‍കിയ പ്രധാനമന്ത്രി തെരേസ മേയുടെ പ്രസംഗത്തിനു ശേഷം സംശയങ്ങളുമായി ജാപ്പനീസ് വാഹന നിര്‍മാണ ഭീമന്‍ ടൊയോട്ട രംഗത്ത്. ബ്രെക്‌സിറ്റിനു ശേഷം തങ്ങള്‍ക്ക് യുകെയില്‍ നിലനില്‍ക്കാന്‍ സാധിക്കുമോ എന്നാണ് ടൊയോട്ട ചോദിക്കുന്നത്. യൂറോപ്യന്‍ ഏകീകൃത വിപണിയില്‍ നിന്ന് പിന്‍മാറുമെന്നു മേയുടെ പ്രസ്താവന കമ്പനിക്ക് നടുക്കമാണ് ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധിച്ചുവെന്നും തങ്ങളുടെ സ്ഥാപനത്തിന്റെ നിലനില്‍പ്പിനേക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ചെയര്‍മാന്‍ തകേഷി ഉചിയമാട പറഞ്ഞു.

96 ശതമാനം ആശുപത്രികളിലും ആവശ്യത്തിനുള്ള നഴ്സുമാരില്ല; എന്‍എച്ച്എസ് സംവിധാനം തകര്‍ച്ചയിലേക്ക്

ലണ്ടന്‍:രാജ്യത്തെ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്സുമാരില്ലാത്തത് എന്‍എച്ച്എസിന് ഭീഷണിയാകുന്നതായി കണക്കുകള്‍. നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം ഗുരുതരമായ വീഴ്ചയിലേക്കുള്ള സൂചന നല്‍കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2014 മുതലുളള കണക്കനുസരിച്ചാണ് എന്‍എച്ച്എസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 96 ശതമാനം ആശുപത്രികളിലും ആവശ്യത്തിന് നഴ്സുമാരില്ല. രോഗികളെ വേണ്ടവിധം പരിചരിക്കാനോ അവരെ വൃത്തിയാക്കാനോ നഴ്സുമാര്‍ക്ക് ഇതുമൂലം കഴിയാറില്ല.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.