കലാഭവൻ മണിക്ക് സിനിമയിൽ നേരിടേണ്ടി വന്ന അവഗണനയും വിവേചനവും സഹോദരന്റെ നേർക്കും ! യേശുദാസ് ലക്ഷങ്ങൾക്ക് വേണ്ടി വാശിപിടിച്ചു; വിജയ് യേശുദാസ് പാടി കുളമാക്കി; ആർഎൽവി രാമകൃഷ്ണൻ നായകനാകുന്ന തീറ്ററപ്പായി സിനിമക്കു വേണ്ടി പ്രമുഖ നടിമാർക്ക് വിമുഖത, വെളിപ്പെടുത്തലുമായി സംവിധായകൻ, ദൃശ്യങ്ങൾ മലയാളംയുകെ ന്യൂസിന്

കലാഭവൻ മണിക്ക് സിനിമയിൽ നേരിടേണ്ടി വന്ന അവഗണനയും വിവേചനവും സഹോദരന്റെ നേർക്കും ! യേശുദാസ് ലക്ഷങ്ങൾക്ക് വേണ്ടി വാശിപിടിച്ചു; വിജയ് യേശുദാസ് പാടി കുളമാക്കി;  ആർഎൽവി രാമകൃഷ്ണൻ നായകനാകുന്ന തീറ്ററപ്പായി സിനിമക്കു വേണ്ടി പ്രമുഖ നടിമാർക്ക് വിമുഖത, വെളിപ്പെടുത്തലുമായി സംവിധായകൻ, ദൃശ്യങ്ങൾ മലയാളംയുകെ ന്യൂസിന്
June 23 08:52 2018 Print This Article

സ്വന്തം ലേഖകൻ

കലാഭവൻ മണിക്ക് സിനിമയിൽ നേരിടേണ്ടി വന്ന അവഗണയും വിവേചനവും സഹോദരന്റെ നേർക്കും. സംവിധായകൻ തുറന്നു പറയുന്നു, വീഡിയോ ദൃശ്യങ്ങൾ മലയാളം യുകെ ന്യൂസിന്. ആർഎൽവി രാമകൃഷ്ണൻ നായകനാകുന്ന തീറ്ററപ്പായി സിനിമക്കു വേണ്ടി പ്രമുഖ നടിമാരിൽ പലരും പിന്മാറി ഒടുവിൽ കന്നടയിൽ നിന്നും സോണിയ അഗർവാൾ വരേണ്ടി വന്നു. കേരളത്തിലെ പ്രമുഖരെ പലരേക്കാളും എന്ത്കൊണ്ടും നല്ല നടി അവർ തന്നെ. ചിത്രത്തിലെ മൂന്ന് ഗാനങ്ങളിൽ  ഒരെണ്ണംആലപിക്കാൻ ദാസേട്ടനെ വിളിച്ചെങ്കിലും തികഞ്ഞ അവഗണ ആയിരുന്നു ഫലം. രണ്ടു ലക്ഷത്തിമുപ്പത്താറായിരം രൂപ ജിഎസ്ടി ഉൾപ്പെടെ അക്കൗണ്ടിൽ വന്നാൽ പാടാമെന്നും പിന്നീട് വിളിച്ചപ്പോൾ ഫോൺ അറ്റെന്റ് ചെയ്തില്ലെന്നും സംവിധായകൻ വിനു രാമകൃഷ്ണൻ പറഞ്ഞു. തുടർന്ന് വിജയ് യേശുദാസിനെ കൊണ്ട് പാടിച്ചെങ്കിലും സംഗീത സംവിധായകനെ വട്ടം കറക്കി  പാട്ടു കുളമാക്കി, റെമ്യൂണറേഷൻ വാങ്ങി പോയെന്നും സംവിധായകൻ വീഡിയോയിൽ പറയുന്നു. ഒടുവിൽ പിന്നീട് കൊല്ലം കാരൻ അഭിജിത്തിനെ കൊണ്ട് പടിക്കുകയായിരുന്നു എന്നും വിനു പറയുന്നു.

Image result for theetta rappai

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചങ്ങനാശേരി മാമ്മൂട്ടിൽ പൊതു സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും മുൻപിൽ ആണ് സംവിധായകൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. സാക്ഷിയായി ആർഎൽവി രാമകൃഷ്ണനും സിനിമയിലെ മറ്റ് അഭിനേതാക്കളും സ്റ്റേജിൽ ഉണ്ടായിരുന്നു. പണ്ട് ദിവ്യ ഉണ്ണി കലാഭവൻ മണിയോടൊപ്പം നായിക ആയി അഭിനയിച്ചാൽ പിന്നീട് തന്റെ നായിക ആക്കില്ല എന്ന് വാശിപിടിച്ചത് നടൻ ജയറാം ആണെന്നും സംവിധായകൻ വിനു രാധാകൃഷ്ണൻ പറഞ്ഞു. മാമ്മൂട് മണിനാദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.

വിവാദ വീഡിയോ ദൃശ്യങ്ങൾ മലയാളം യുകെ ന്യൂസിന്

അമിതമായ ഭക്ഷണാസക്തിയും വേറിട്ട ജീവിതവുമായി ലോകമലയാളി മനസ്സുകളില്‍ കൗതുകമായി മാറിയ തീറ്ററപ്പായിയും വെള്ളിത്തിരയിലേക്ക്. മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കണ്ണനാണ് (ആര്‍.എല്‍.വി. രാമകൃഷ്ണന്‍) റപ്പായിയുടെ കഥാപാത്രത്തിന് ജീവന്‍ പകരുന്നത് . കാക്കിയുടുപ്പും തോള്‍സഞ്ചിയും കാലന്‍കുടയുമായി നടക്കുന്ന തൃശ്ശൂരുകാരുടെ സ്വന്തം തീറ്ററപ്പായിയുടെ രൂപഭാവങ്ങളാണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തിനുള്ളതെങ്കിലും ഈ ചിത്രം പൂര്‍ണ്ണമായും തീറ്ററപ്പായിയുടെ കഥ മാത്രമല്ലെന്ന് സിനിമയുടെ സംവിധായകന്‍ വിനു രാമകൃഷ്ണന്‍ പറഞ്ഞു. ആക്ഷനും കോമഡിയും ഗാനങ്ങളുമൊക്കെയുള്ള ഒരു കുടുംബ ചിത്രമാണ് ഈ സിനിമയെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. സംവിധായകന്‍ വിനയന്റെ സഹായിയായി പ്രവര്‍ത്തിച്ചുവന്ന വിനു രാമകൃഷ്ണന്റെ പ്രഥമ സംവിധാന സംരംഭമാണ് തീറ്റ റപ്പായി.

Image result for theetta rappai

കെ.ബി.എം. ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.കെ. വിക്രമനാണ് നിര്‍മ്മാതാവ്. വിനു രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സി.എ. സജീവന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ ചിത്രത്തില്‍ മലയാളം-തമിഴ് സിനിമകളിലെ പ്രമുഖ താരങ്ങളുടെ വലിയ നിരതന്നെ അണിനിരക്കുന്നു. ക്യാമറ- അജയന്‍ വിന്‍സെന്റ്, ഗാനരചന – റഫീക് അഹമ്മദ്, സംഗീതം – അന്‍വര്‍ അമന്‍, കല – ലാല്‍ജിത്ത് കെ.പി., മേക്കപ് – മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ മാത്യു, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, കൊറിയോഗ്രാഫര്‍ – കൂള്‍ ജയന്ത്, സംഘട്ടനം – ജോളി ബാസ്റ്റിന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – അനുരുദ്ധ് മനയ്ക്കലാത്ത്, ഡിസൈന്‍ – ഷിരാജ് ഹരിത, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കുന്ന തീറ്റ റപ്പായി കെ.ബി.എം. റിലീസ് തീയേറ്ററുകളില്‍ എത്തിക്കും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles