വനിതാ മാധ്യമപ്രവര്‍ത്തകരെ ഉൾപ്പെടെ ആക്രമിച്ചവര്‍ക്ക് കുമ്മനത്തിന്റെ സമ്മാനം; നടപടി ഭരണഘടന ലംഘനം, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു….

വനിതാ മാധ്യമപ്രവര്‍ത്തകരെ ഉൾപ്പെടെ ആക്രമിച്ചവര്‍ക്ക് കുമ്മനത്തിന്റെ സമ്മാനം; നടപടി ഭരണഘടന ലംഘനം, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു….
October 24 09:58 2018 Print This Article

ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിര നിരന്തര ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വരെ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തിരുന്നു.

ഇതിനുപിന്നാലെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം ആക്രമിച്ചവരെ ആദരിച്ച് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്.

സുപ്രീംകോടതി വിധിയെ പരസ്യമായി ലംഘിച്ച് ആക്രമണം നടത്തിയവര്‍ക്കാണ് കുമ്മനം രാജശേഖരന്റെ സമ്മാനവുമെത്തി. പന്തളത്തെ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളാണ് സമ്മാന കിറ്റിന്റെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്

കുമ്മനത്തിന്റെ നടപടി ഭരണഘടനാ ലംഘനമാണ്. സംഭവത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles