ലോകത്തിലെ ഏറ്റവും ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കെയിനും ഹെറോയിനും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്‍ ഒന്നാം സ്ഥാനത്ത്. നിയമ വിധേയമായി നടത്തുന്ന കയറ്റുമതിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. 2016 മാത്രം 57 കിലോഗ്രാം ലീഗല്‍ കോക്കെയിനാണ് യുകെ കയറ്റുമതി ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സ് ഇതേ വര്‍ഷം കയറ്റുമതി ചെയ്തിരിക്കുന്നത് 13.7 കിലോഗ്രാം മാത്രമാണ്. അതേസമയം 2016ല്‍ യുകെ 330 കിലോഗ്രാം കോക്കെയില്‍ ഇറക്കുമതി ചെയ്തിരുന്നു. ലോകത്തിലെ ആകെ കൊക്കെയിന്‍ ഉപയോഗത്തിന്റെ പകുതിയിലേറെയും മെഡിക്കല്‍ ആവശ്യത്തിനാണ് ചെലവഴിക്കുന്നത്.

ഒരു ടണിലധികം ഹെറോയിനാണ് ലോകത്ത് ആകെ നിയമവിധേയമായി നിര്‍മ്മിക്കുന്നത്. ഇതിന്റെ പകുതിയോളം ഉത്പാദിപ്പിക്കുന്നത് യുകെയിലാണ്. 535 കിലോഗ്രാമാണ് 2016ല്‍ ബ്രിട്ടന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്റാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹെറോയിന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം. ക്യാന്‍സര്‍ രോഗവും മറ്റു രോഗങ്ങളാല്‍ വേദന തിന്ന് ജീവിക്കുന്ന മനുഷ്യര്‍ക്ക് ഏറെ സഹായകരമാണ് ഹെറോയിന്‍. പെയിന്‍ കില്ലറുകളായി ഇവ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നു. ചെവി, മൂക്ക്, തൊണ്ട തുടങ്ങിയ അവയവങ്ങളില്‍ നടത്തുന്ന പ്രധാന ശസ്ത്രക്രിയ സമയങ്ങള്‍ അനസ്‌ത്യേഷയായും ഇവ ഉപയോഗിക്കും. അതേസമയം രാജ്യത്ത് നിയമം ലംഘിച്ച് നടത്തുന്ന കൊക്കെയിന്‍ ഹെറോയിന്‍ വ്യാപരവും വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്‍ര്‍നാഷണല്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം കോക്ക ലീഫുകള്‍ കയറ്റുമതി ചെയ്യുന്ന ഏകരാജ്യം പെറുവാണ്. കോക്ക ലീഫുകളിലാണ് കൊക്കെയിന്‍ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നത്. പെറുവില്‍ നിന്നുള്ള കോക്ക ലീഫുകള്‍ ഇറക്കുമതി ചെയ്യുന്ന ഏക രാജ്യം അമേരിക്കയാണ്. 2016ല്‍ ഏതാണ്ട് 133 ടണ്‍ കോക്ക ലീഫുകളാണ് അമേരിക്ക ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ലോകത്തെമ്പാടും നിയമലംഘനം നടത്തിയ കോക്കെയിന്‍ ഹെറോയിന്‍ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും നടക്കുന്നുണ്ട്. കൊളംമ്പിയ പോലുള്ള സ്ഥലങ്ങളില്‍ ഇത് വ്യാപകമാണ്. മെഡിക്കല്‍ ഉപയോഗത്തിനപ്പുറം ഇത്തരം ഡ്രഗ്‌സ് ഉപയോഗിക്കുന്നത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.