മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് നവനേതൃത്വം; അനീഷ് കുര്യന്‍, അരുണ്‍ചന്ദ്, ബിന്ദു പി.കെ എന്നിവര്‍ നയിക്കും

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് നവനേതൃത്വം; അനീഷ് കുര്യന്‍, അരുണ്‍ചന്ദ്, ബിന്ദു പി.കെ എന്നിവര്‍ നയിക്കും
January 30 06:14 2019 Print This Article

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ജനുവരി 26 തിയതി നടന്നു. അസോസിയേഷന്റെ സപ്ലിമെന്ററി സുകൂളിലായിരുന്നു പൊതുയോഗം. പ്രസിഡന്റ് വില്‍സണ്‍ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കലേഷ് ഭാസ്‌കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയും മാഞ്ചസ്റ്റര്‍ ഡേ പരേഡിലെ സാന്നിദ്ധ്യത്തിലൂടെ മലയാള ഭാഷയെയും ഭാഷാ പിതാവിനെയും ലോകജനതയ്ക്ക് പരിചയപ്പെടുത്താന്‍ സാധിച്ചത് ഇതര കമ്യൂണിറ്റികളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി യോഗം വിലയിരുത്തി. മാഞ്ചസ്റ്റര്‍ ഫെസ്റ്റിവലിലെ എം.എം.എയുടെ പ്രാതിനിധ്യം എടുത്തുപറയേണ്ട ഒന്നായിരുന്നു.

കേരള വെള്ളപ്പൊക്ക ദുരന്തനിവാരണത്തിനായി എം.എം.എയുടെ നേതൃത്വത്തില്‍ ഒന്‍പത് ലക്ഷം രൂപ സമാഹരിച്ച് കേരള മുഖ്യമന്ത്രിക്ക് കൈമാറി. ലോക വനിതാ ദിനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലുമായി ചേര്‍ന്ന് ‘പ്രസ് ഫോര്‍ പ്രൊഗ്രസ്’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ കലാപരിപാടികള്‍ അതരിപ്പിച്ചതും നേട്ടമായി യോഗം വിലയിരുത്തി. ഇത് കൂടാതെ യുവജനങ്ങള്‍ക്കായി കരിയര്‍ ഗെയ്ഡന്‍സ് സെമിനാര്‍, സപ്ലിമെന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍, യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ പട്ടം എന്നിവ കമ്മറ്റിയുടെ പ്രവര്‍ത്തന മികവായി യോഗം വിലയിരുത്തി. ട്രഷറര്‍ ജോര്‍ജ് വടക്കുംചേരി കണക്കുകള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തേക്ക് സംഘടനയെ നയിക്കാനായി ശ്രീ അനീഷ് കുര്യനെയും(പ്രസിഡന്റ്), ശ്രീ അരുണ്‍ചന്ദ് ഗോപാലകൃഷ്ണനെയും(സെക്രട്ടറി) തെരഞ്ഞെടുത്തു. ട്രഷററായി ശ്രീമതി ബിന്ദു പി.കെ യോഗം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ശ്രീമതി റീനാ വില്‍സനെയും ജോയിന്റ് സെക്രട്ടറിയായി ശ്രീമതി ജയാ സുധീറിനെയും തെരഞ്ഞെടുത്തു. ദിനേഷന്‍ കൃഷ്ണമ്മ, ജാനേഷ് നായര്‍, നിഷ ജിനോയ്, രാധേഷ് നായര്‍, റോബര്‍ട്ട് ബെഞ്ചമിന്‍, ജോസഫ് ചാക്കോ, രഞ്ജിത്ത് രാജഗോപാല്‍, കെ.ഡി ഷാജിമോന്‍, കലേഷ് ഭാസ്‌കരന്‍ എന്നിവരെയ ട്രസ്റ്റിമാരായി തെരഞ്ഞെടുത്തു.വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും എല്ലാവിധ സഹായ സഹകരണങ്ങളും പ്രസിഡന്റ് അനീഷ് കുര്യന്‍ അഭ്യര്‍ത്ഥിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles