വിജയ്‌ മല്യ, ഒരു കാലത്ത് ഇന്ത്യന്‍ ബിസ്സിനെസ്സ് രംഗത്ത് ഏറ്റവും അധികം ഉയര്‍ന്ന് കേട്ട പേരായിരുന്നു അത് .ഇന്ത്യന്‍ ബിസിനസ് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു വിജയ് മല്യ. മദ്യം , വിമാനം , ക്രിക്കറ്റ് ടീം എന്നുവേണ്ട ഒട്ടുമിക്ക രംഗത്തും മല്യയുടെ  ‘കിംഗ്‌ ഓഫ് ഗുഡ് ടൈംസ് ‘ കടന്നുചെന്നു. 28-ാം വയസില്‍ പിതാവിന്റെ മരണശേഷം യുബി ഗ്രൂപ്പിന്റെ ചെയര്‍മാനായിട്ടാണ് മല്യയുടെ കടന്നുവരവ്.ആഡംബരത്തിന്റെ പര്യായമായിന്നു മല്യയെന്ന മദ്യമുതലായിളുടെ ജീവിതം എന്ന് പറയാം .

എന്നാല്‍ ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരന്റെ പ്രതീകമാണ് വിജയ് മല്യ. ഇന്ത്യയിലെ ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കുമായി 9000 കോടിയോളം രൂപ കൊടുക്കാനിരിക്കെ, രാജ്യത്തുനിന്ന് മുങ്ങിയതോടെയാണ് മല്യ നായകനിൽനിന്ന് വില്ലനിലേക്ക് കൂപ്പുകുത്തിയത്.ലോകത്തെ തന്നെ ഒന്നാംനിര മദ്യവ്യവസായിയായിരുന്ന വിജയ് മല്യയുടെ കഷ്ടകാലം തുടങ്ങുന്നത് കിങ്ഫിഷർ എയർലൈൻസിന്റെ വരവോടെയാണ്. തന്റെ ആഡംബര ജീവിതത്തിന്റെ പ്രതീകം പോലെ മല്യ കിങ്ഫിഷർ എയർലൈൻസിന് തുടക്കമിട്ടത് 2005 മെയ് മാസത്തിലാണ്. എയർലൈൻസിനുവേണ്ടി ബാങ്കുകളിൽനിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പയാണ് മല്യയുടെ വ്യവസായ സാമ്രാജ്യം തകർത്തത്. vijay mallya and ladies

സ്ത്രീകളായിരുന്നു മല്യയുടെ പ്രധാന ദൗര്‍ബല്യങ്ങള്‍. സുന്ദരികളായ സ്ത്രീകളെ സുഹൃത്തുക്കളായി ലോകമെങ്ങും കറങ്ങുകയായിരുന്നു അദേഹത്തിന്റെ പ്രധാന ഹോബി. കല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പഠിക്കുമ്പോള്‍ തന്നെ മല്യയുടെ ഈ കമ്പം ചര്‍ച്ചാവിഷയമായിരുന്നു. കിംഗ്‌ ഫിഷര്‍ വര്‍ഷാവര്‍ഷം ഇറക്കുന്ന കലണ്ടര്‍ ഇതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ . സുന്ദരികളായ മോഡലുമാര്‍ ,നടിമാര്‍ എന്ന് വേണ്ട സ്ത്രീകള്‍ക്ക് ചുറ്റും ആയിരുന്നു എന്നും മല്യയുടെ ജീവിതം .

1986ലായിരുന്നു മല്യയുടെ ആദ്യ വിവാഹം. എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസായിരുന്ന സമീറാ ത്യാബ്ജിയായിരുന്നു ജീവിതത്തിലേക്ക് കടന്നെത്തിയത്. ഈ ബന്ധത്തില്‍ പിറന്നതാണ് സിദ്ധാര്‍ഥ് മല്യ. എന്നാല്‍, സിദ്ധാര്‍ഥിന്റെ ജനനത്തിനു പിന്നാലെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. പിന്നീട് ബിസിനസും കറക്കവുമായി ജീവിച്ച മല്യ ഒരിക്കല്‍ക്കൂടി വിവാഹിതന്റെ റോളിലെത്തി. അയല്‍ക്കാരിയായിരുന്ന രേഖയെയാണ് രണ്ടാംവിവാഹത്തില്‍ ഒപ്പംകൂട്ടിയത്. ഇതില്‍ ലൈല, കബീര്‍ എന്നിങ്ങനെ രണ്ടു മക്കള്‍.എന്നാല്‍ ആ ബന്ധവും നിലനിന്നില്ല .