വിഷു സദ്യ ഗംഭീരമാക്കാന്‍ മൂന്നു തരം പായസങ്ങള്‍

April 13 11:09 2016 Print This Article

ശ്രുതി രാജേഷ്‌

വിഷുവിനു കണിയും കണ്ടു പടക്കവും പൊട്ടിച്ചു , കൈനീട്ടവും കിട്ടി കഴിഞ്ഞാല്‍ പിന്നെ ബാക്കി ഉള്ളത് ഒരു ഉഗ്രന്‍ സദ്യയാണ് . അതും പായസവും കൂട്ടി . എന്നാലേ വിഷു പൂര്‍ണ്ണമാകുകയുള്ളൂ. വിഷു സദ്യ ഗംഭീരം ആക്കാന്‍ പറ്റിയ മൂന്നു തരം പായസങ്ങള്‍ നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ പയസങ്ങള്‍ വിഷുസദ്യക്ക് രുചി കൂട്ടും.
പൈനാപ്പിള്‍ പായസം – പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറിലോ ചുവടു കട്ടിയുള്ള പാത്രത്തിലോ ഇട്ടു വേവിച്ചെടുക്കുക. ഇതില്‍ നെയ്യൊഴിച്ചു ഇളക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കണം. അതിനു ശേഷം ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാംപാല്‍ ഒഴിച്ചു വീണ്ടും വേവിയ്ക്കുക. രണ്ടാം പാല്‍ ചേര്‍ത്തിളക്കി തിളച്ചു കഴിയുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് . കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തിടുക.പായസം തയ്യാര്‍ .
പരിപ്പ് പായസം– അര കപ്പ് പരിപ്പില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് വേവിക്കണം . വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് ചക്കരയും ഒരു കപ്പ് വെള്ളവും ഒഴിക്കുക. ചൂടായി വരുമ്പോൾ ഏലയ്ക്ക പൊടിയും ജീരകവും ഇഞ്ചിയും ചേര്‍ക്കുക. മൂന്ന് മിനിട്ട് കഴിഞ്ഞ് തേങ്ങാപാല്‍ ചേര്‍ത്ത് ഒന്ന് കൂടി ചൂടാക്കാം. വറുത്ത നെയ്യും തേങ്ങാ കൊത്തും അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർത്ത് വിളമ്പാം .paripp
സേമിയ പായസം– ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാനാകുന്ന പായസമാണ് സേമിയ പായസം. നെയ്യും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇതേ പാത്രത്തില്‍ സേമിയം വറുത്തെടുക്കുക. ബ്രൗണ്‍ കളര്‍ ആയാല്‍ ഒരു കപ്പ് വെള്ളവും മൂന്ന് കപ്പ് പാലും ഒഴിക്കാം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കാം. സേമിയം നന്നായി വെന്താല്‍ എടുത്തുവയക്കാം. ഇതിലേക്ക് വറുത്തുവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. നാവില്‍ രുചിയൂറും സേമിയാ പായസവും റെഡി .ഇതില്‍ ഏതുപായസം തയ്യാറാക്കണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.semiya

  Article "tagged" as:
  Categories:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles