ലണ്ടനില്‍ ഖലിസ്ഥാന്‍ അനുകൂല റാലിയുമായി ഇന്ത്യാവിരുദ്ധർ; മോദി സര്‍ക്കാരിന്റെ നിശബ്ദത ചോദ്യം ചെയ്ത് കോണ്‍ഗ്രസ്…..

ലണ്ടനില്‍ ഖലിസ്ഥാന്‍ അനുകൂല റാലിയുമായി ഇന്ത്യാവിരുദ്ധർ; മോദി സര്‍ക്കാരിന്റെ നിശബ്ദത ചോദ്യം ചെയ്ത് കോണ്‍ഗ്രസ്…..
August 13 11:58 2018 Print This Article

ഖലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനില്‍ ഇന്ത്യാവിരുദ്ധ റാലി നടത്തിയ സംഭവത്തില്‍ മോദി സര്‍ക്കാരിന്റെ നിശബ്ദതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. രാജ്യത്തെ തകര്‍ക്കാര്‍ക്കാനുള്ള ഗൂഢാലോചനയാണ് റാലിക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പഞ്ചാബില്‍ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ബിജെപി അകാലിദള്‍ സഖ്യം എന്തുകൊണ്ട് മൗനമായിരിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജോവാല ട്വിറ്ററിലൂടെ ചോദിച്ചു.

ഈ ഗൂഢാലോചനയില്‍ 56 ഇഞ്ച് മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്, ഇതു രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢ തന്ത്രമല്ലേ ? പിന്നെന്തി നു നിശബ്ദത പാലിക്കുന്നു, സുര്‍ജോവാല ചോദിച്ചു. അതേസമയം പാക് ചാര സംഘടനയായ ഐഎസ്‌ഐയാണ് റാലിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അനുകൂല റാലിയും നടന്നിരുന്നു.

ലണ്ടന്‍ ഡിക്ലറേഷന്‍ എന്ന പേരില്‍ പഞ്ചാബില്‍ ഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു ഖാലിസ്ഥാന്‍ അനുകൂല മനുഷ്യാവകാശ സംഘടന ദി സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ലണ്ടനിലെ ട്രഫല്‍ഗര്‍ സ്‌ക്വയറിലാണ് റാലി നടത്തിയത്. പഞ്ചാബില്‍ 2020 ല്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു നടത്തിയ റാലിയില്‍ ആയിരത്തില്‍ അധികം സിഖ് വംശജരും പിന്തുണയ്ക്കുന്നവരുമാണ് പങ്കെടുത്തത്. പഞ്ചാബിനെ സ്വതന്ത്രമാക്കൂ, ഇന്ത്യന്‍ അധിനിവേശം അവസാനിപ്പിക്കൂ, ഖലിസ്ഥാന് വേണ്ടി 2020 ല്‍ പഞ്ചാബില്‍ ഹിതപരിശോധന, പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കി മാറ്റും, തുടങ്ങിയ മുദ്രവാക്യങ്ങളുള്ള ബാനറുകളുമായി ആയിരുന്നു റാലി .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles