വോക്കിങ് കാരുണ്യയുടെ എഴുപത്തിമൂന്നാമതു സഹായമായ അൻപതിനായിരം രൂപ സഹോദരിമാരായ അന്നക്കുട്ടിക്കും ഏലികുട്ടിക്കും കൈമാറി.

വോക്കിങ് കാരുണ്യയുടെ എഴുപത്തിമൂന്നാമതു സഹായമായ അൻപതിനായിരം രൂപ സഹോദരിമാരായ അന്നക്കുട്ടിക്കും ഏലികുട്ടിക്കും കൈമാറി.
June 07 00:52 2019 Print This Article

എറണാകുളം: വോക്കിങ് കാരുണ്യയുടെ എഴുപത്തിമൂന്നാമതു സഹായമായ അൻപതിനായിരം രൂപ സഹോദരിമാരായ അന്നക്കുട്ടിക്കും ഏലികുട്ടിക്കും സാമൂഹിക പ്രവർത്തകനായ ജോസഫ് മുട്ടപ്പള്ളി കൈമാറി. തദവസരത്തിൽ മുത്തോലപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എം പി ജോസഫ്, വോക്കിങ് കാരുണ്യയുടെ ട്രഷറർ സജു ജോസഫ്, ഷൈൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ഇലഞ്ഞി പഞ്ചായത്തിൽ കുന്നുംപുറത്തു വർക്കിയുടെ മക്കൾ അന്നക്കുട്ടിയും ഏലിക്കുട്ടിയും ഇന്ന് ജീവിതം വഴിമുട്ടിയ അവസ്‌ഥയിലാണ്‌. ജീവിത സായ്ഹ്നത്തിൽ കൈത്താങ്ങാകുമെന്നു കരുതിയ സഹോദരൻ വിടപറഞ്ഞിട്ട് രണ്ടു വര്ഷം തികയുന്നു. അന്നക്കുട്ടിയും ഏലിക്കുട്ടിയും സഹോദരൻ അപ്പച്ചനും കൂലിപ്പണിചെയ്തായിരുന്നു കൊച്ചുകുടിലിൽ കഴിഞ്ഞിരുന്നത്. വിധിയുടെ ക്രുരതയെന്നോണം വയറുവേദനയെത്തുടർന്നു അഡ്മിറ്റുചെയ്ത അപ്പച്ചന് കിഡ്‌നി രോഗമാണെന്ന് അറിഞ്ഞ കുടുംബം എന്തുചെയ്യണമെന്നറിയാതെ തകർന്നുപോയി. ഡോക്ടർ മാരുടെ നിർദ്ദേശപ്രകാരം കിഡ്നിമാറ്റിവയ്ക്കുക എന്നുള്ളത് മാത്രമായിരുന്നു പരിഹാരം. ഏലിക്കുട്ടി കിഡ്‌നി പകുത്തു നൽകാൻ തയ്യാറായിരുന്നെങ്കിലും ചിലവുകൾ ഇ കുടുംബത്തിന് താങ്ങാവുന്നതിലുമധികമായിരുന്നു. നാട്ടുകാരുടെയും മറ്റുള്ളവരുടെയും സഹായത്തോടെയും കടം വാങ്ങിയും ഏലിക്കുട്ടിയുടെ കിഡ്‌നി അപ്പച്ചന് മാറ്റിവച്ചു.

വിധിയുടെ വിളയാട്ടമെന്നോണം സഹോദരിമാർക്ക് കൈത്താങ്ങാകേണ്ട സഹോദരൻ അപ്പച്ചൻ അകാലത്തിൽ ജീവിതത്തോട് വിട പറഞ്ഞു. സഹോദരൻറെ വിയോഗത്തിൽ മനം നൊന്തു കഴിഞ്ഞിരുന്ന ഏലിക്കുട്ടിക്ക് സ്വാശകോശ സംബന്റ്‌ദ്ധമായ അസുഖം പിടിപെട്ടു. കൂട്ടത്തിൽ പ്രമേഘവും രക്ത സമ്മർദ്ദവും ഏലിക്കുട്ടിയെ തളർത്തിക്കളഞ്ഞു. നിത്യവൃത്തിക്ക് മാർഗമില്ലാതെ കഴടപ്പെടുന്ന സഹോദരിമാർ എങ്ങനെ ജീവിക്കും എന്നറിയാതെ സഹോദരൻ പണിതീർക്കാതെ പോയ ഒറ്റമുറിവീട്ടിൽ ജീവിതം തള്ളിനീക്കുകയാണ്.

ഈ സഹോദരിമാരെ അകമൊഴിഞ്ഞു സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുകൾക്കും വോക്കിങ് കാരുണ്യയുടെ നന്ദി.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles