കന്യകയാണെന്ന് തെളിയിക്കേണ്ടത് സ്ത്രീകളുടെ സ്വസ്ഥമാർന്ന ഭാവി ജീവിതത്തിനും ആവശ്യമാണ്. ഈ അവസ്ഥയെയും അതിജീവിക്കാൻ ആധുനിക കാലത്ത് കഴിയുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൺലൈൻ വിപണിയിലെ ആഗോള ഭീമൻമാരായ ആമസോൺ. ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാനുള്ള ഗുളികയാണ് ആമസോൺ വില്പനക്ക് വെച്ചിരിക്കുന്നത്. വ്യാജ രക്തം ഉറപ്പ് തരുന്ന ഈ ഗുളിക ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ സഹായിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്.‘ഐ- വിർജിൻ-ബ്ലഡ് ഫോർ ദി ഫസ്റ്റ് നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നത്തിന് 3100 രൂപയാണ് വില. ‘ഐ വിർജിൻ’ ആണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇവ ലഭിക്കുക. ഈ ഗുളിക ഉയർന്ന നിലവാരത്തിലുള്ള രക്തം ഉറപ്പ് നൽകുന്നുണ്ടെന്നും മറ്റ് പാർശ്വഫലങ്ങൾ ഒന്നും ഇല്ലെന്നും ഇവരുടെ പരസ്യം പറയുന്നു.

അടുത്തിടെയാണ് ഇത്തരം പരസ്യങ്ങൾ ആമസോണിൽ കാണാൻ തുടങ്ങിയത്. രക്തം നിറഞ്ഞ ക്യാപ്സൂൾ ഉപയോഗിച്ച് ‘ആവശ്യഘട്ടങ്ങളിൽ’ കന്യകാത്വം തെളിയിക്കാം. സ്ത്രീയ്ക്ക് എല്ലാം ചാരിത്രമാണെന്നും അത് നഷ്ടപ്പെടുന്നവർക്ക് നല്ല കുടുംബ ജീവിതം ഉണ്ടാകില്ലെന്നും പറഞ്ഞ് അവരിലുണ്ടാക്കുന്ന ഭയമാണ് ഇത്തരം ക്യാപ്‌സൂളുകൾ ഉപയോഗിക്കാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നത്. ആളുകളുടെ മനോഭാവം മാറാത്തതാണ് ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗത്തിലേക്ക് സ്ത്രീകളെ തള്ളിവിടുന്നുത്. ഏത് കാലത്ത് ആണെങ്കിലും കന്യാകയാണെന്ന് സ്ത്രീകള്‍ തെളിയിക്കേണ്ടത് അവരുടെ സ്വസ്ഥ ജീവിതത്തിന് നിര്‍ണായകമായ ഒരു ഘടകമാണ്. ഇന്നത്തെ കാലത്തും ഇത്തരത്തില്‍ പലകാര്യങ്ങളും സ്ത്രീകളെ ബാധിക്കുന്നുണ്ടെന്നാണ് വിവരം. കന്യാ ചര്‍മ്മം ഏതെങ്കിലും വിധത്തില്‍ നഷ്ടമായോ എന്ന് പേടിക്കുന്ന സ്ത്രീകളുമുണ്ട്. കടക്കിയില്‍ വെളുത്ത തുണി വിരിച്ച് ആദ്യ രാത്രിയില്‍ മരുമകളുടെ കന്യകാത്വം പരിശോധിക്കുന്ന ഭര്‍ത്താക്കന്മാരും അമ്മായിയമ്മമാരും ഇപ്പോഴുമുണ്ട്.

ഇത്തരം അവസ്ഥയെയും അതിജീവിക്കാന്‍ വ്യാജ കന്യകാത്വ ക്യാപ്സൂളുകള്‍ വിപണിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലാണ് ക്യാപ്‌സ്യൂള്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. രക്തം നിറഞ്ഞ ക്യാപ്സൂള്‍ ഉപയോഗിച്ച് ‘ആവശ്യഘട്ടങ്ങളില്‍’ കന്യകാത്വം തെളിയിക്കാം. ഇപ്പോഴും സമൂഹത്തില്‍ സ്ത്രീയ്ക്ക് എല്ലാം ചാരിത്ര്യമാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരും കുടുംബജീവിതം ഉണ്ടാകില്ലെന്നുമുള്ള ഭയമാണ് ഇത്തരം ക്യാപസ്യൂളുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതിന് കാരണം. അതേസമയം പരസ്യത്തിനെതിരെയും ആമസോണിനെതിരെയും കടുത്ത പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.