ലെസ്റ്റര്‍ മലയാളികള്‍ക്ക് പ്രിയങ്കരരായ എബിച്ചേട്ടനും മേഴ്സിചേച്ചിയും  ഇന്ന് ഇരുപത്തിയഞ്ചാം  വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. കോട്ടയം ജില്ലയിലെ നീഴൂര്‍ ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ഇടവകാംഗങ്ങളായ എബി ജോസഫും ഭാര്യ മേഴ്സിയും വിവാഹ രജത ജൂബിലി ആഘോഷിക്കുമ്പോള്‍ ഒപ്പം ഇവരുടെ ദാമ്പത്യ വല്ലരിയില്‍ വിരിഞ്ഞ നാല് മനോഹര പുഷ്പങ്ങള്‍ കൂട്ടിനുണ്ട്. മക്കളായ റോഷ്നി എബി, രേഷ്മ എബി, റെമി എബി, റിയ എബി എന്നിവരാണ് അവര്‍. നീഴൂര്‍ ചരലേല്‍ കുടുംബാംഗമാണ് എബി ജോസഫ്.

  മകൻ മരിച്ചത് ഇനിയും വിശ്വസിക്കാനാവാതെ അമല്‍കൃഷ്ണയുടെ അമ്മ.മൃതദേഹം കിടന്നതിനു സമീപം കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്ഫോൺ ആരുടേത്?

എബിച്ചേട്ടനും മേഴ്സിചേച്ചിക്കും വിവാഹ രജത ജൂബിലി ആശംസകള്‍ നേരുന്നതായി ലെസ്റ്ററിലെ ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അറിയിക്കുന്നു. ഒപ്പം മലയാളം യുകെ ന്യൂസ് ടീമിന്‍റെ ആശംസകളും നേരുന്നു.