മലപ്പുറം: പത്തുവയസ്സുകാരിയെ എഴുപതുകാരൻ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും സംഭവം പൊലീസിനെ അറിയിക്കാതിരിക്കുകയും ചെയ്ത 46കാരൻ അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച അയൽവാസിയായ മുരുകാലയത്തിൽ വിജയകുമാറിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. കളിപ്പാട്ടങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ചാണ് വിജയകുമാർ കുട്ടിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നൗഫൽ പിന്നാലെയെത്തി ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. എന്നാൽ സംഭവം പൊലീസിനെ അറിയിക്കാതെ ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും വിജയകുമാർ അറസ്റ്റിലാകുകയും ചെയ്തു. കേസിന്റെ തുടർ അന്വേഷണത്തിനിടെയാണ് നൗഫൽ ദൃശ്യങ്ങൾ പകർത്തിയ വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ്, ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇതോടെയാണ് നൗഫലിനെയും അറസ്റ്റ് ചെയ്തത്.