ലണ്ടണിൽ നിഗൂഢമായ മൂടൽമഞ്ഞ് പടർന്നതിനെ തുടർന്ന് നുറിലധികം പേർ ആശുപത്രിയിൽ. ആളുകളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രിട്ടണിലെ കിഴക്കൻ സസെക്‌സ് തീരത്താണ് മൂടൽമഞ്ഞ് വ്യാപിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടലിൽ നിന്ന് തീരത്തേക്ക് വീശിയ കാറ്റിനൊപ്പമെത്തിയ മൂടൽമഞ്ഞിൽ പലർക്കും ശ്വാസതടസവും കണ്ണിന് നീറ്റലും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതെങ്കിലും ജലശുദ്ധീകരണശാലയിൽ നിന്ന് ക്ലോറിൻ വാതകം ചോർന്നതാകാമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക സംഘടനകളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.