ക്രൂര പീഡനം, തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനം വെളിപ്പെടുത്തിയിരിക്കുകയാണ് പത്തൊമ്പതുകാരി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ താന്‍ ക്രൂരമായ ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നെന്ന് വ്യക്തമാക്കി.
പ്രതികളില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് യുവതിയായ തന്നെ 12 ഇസ്രായേല്‍ കൗമാരക്കാര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നും ഓരോ മണിക്കൂര്‍ ഇടവെട്ട് ഇത് തുടര്‍ന്നെന്നും യുവതി പറയുന്നു.

പതിനാറിനും പത്തൊന്‍പത് വയസ്സിനും ഇടയിലുള്ള 12 പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തത്. -ഇസ്രായേല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുവതി തുറന്നു പറഞ്ഞു. അവര്‍ ശരീരമാസകലം തന്നെ പീഡിപ്പിച്ചു. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് തളര്‍ന്നുവീണ തന്നെ കൂട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ താന്‍ അര്‍ധ നഗ്‌നയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂട്ടത്തില്‍ ഒരാള്‍ വന്നെന്നെ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് ഓരോരുത്തരായി മണിക്കൂറുകള്‍ ഇടപെട്ട് തന്നെ ബലാത്സംഗം ചെയ്തു. പീഡനത്തിനിടെ തളര്‍ന്നു വീണപ്പോള്‍ 12 അംഗസംഘം തന്നെ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മുറിക്ക് പുറത്തിറങ്ങിയ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകായിരുന്നെന്ന യുവതി പറയുന്നു. പുലര്‍ച്ചെ ഒരുമണി വരെയുള്ള കാര്യങ്ങള്‍ തനിക്ക് ഓര്‍മയുണ്ട്. സംഘത്തില്‍ തൻ്റെ സുഹൃത്തുക്കള്‍ ഉണ്ടോ എന്ന് തനിക്ക് ഓര്‍മയില്ല. കൂട്ടത്തില്‍ ചിലര്‍ ഗര്‍ഭ നിരോധന ഉറകളുമായി വന്നു. ചിലര്‍ അതില്ലാതെയും. അവര്‍ എന്നെ തന്നെ ഇല്ലാതാക്കിയെന്നും യുവതി അഭിമുഖത്തില്‍ പറയുന്നു.