കുറ്റിപ്പാലയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടലൂര്‍ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ അക്ഷയ (18) ആണ് മരണപ്പെട്ടത്. ഇന്നലെ (ബുധന്‍) രാത്രി ഏഴുമണിയോടെയാണ് സംഭവം. വിദ്യാഭ്യാസത്തിനായി കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്.

കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് അക്ഷയയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോളജില്‍നിന്ന് തിരികെ എത്തിയ വിദ്യാര്‍ത്ഥിനി ആറുമണിയോടെ മുകളിലെ റൂമില്‍ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ റൂമില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പിയിൽ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.