രാജേഷ് ജോസഫ് ലെസ്റ്റർ

ക്രിസ്മസ് വേളയിൽ, ലോകം കുറച്ചും കൂടി ശോഭയുള്ളതായി തോന്നുന്നു, സന്തോഷത്തിന്റെ സ്നേഹത്തിന്റെ പ്രകാശത്തിന്റെയും കാലം . എന്നാൽ, ഈ കാലം നമ്മെ ആഴത്തിൽ അടുത്തേക്ക് വിളിക്കുന്നു, നല്ലതും വ്യക്തവുമായ കണ്ണുകൾ കൊണ്ട് ലോകത്തെ കാണാൻ എല്ലാവരെയും ദർശിക്കാൻ

ബത്‌ലഹേമിലെ പുൽത്തൊട്ടി വളരെ ചെറുത്, അവ എല്ലാവരിലും മഹത്വം എന്ന സത്യം ഓർമ്മിപ്പിക്കുന്നു. സമ്പത്തോ അധികാരമോ സ്വർണ്ണ സിംഹാസനമോ അല്ല, സ്നേഹവും പ്രതീക്ഷയും പങ്കുവയ്ക്കലും ഹൃദയങ്ങളെ ഒരു ഭവനമാക്കുന്നു.

മറ്റുള്ളവർ ശ്രദ്ധിക്കുന്ന ഒരു ലോകത്തെ പ്രതിഫലിപ്പിക്കാൻ നമ്മൾ നൽകുന്ന സമ്മാനങ്ങൾക്കും , ആഘോഷങ്ങൾക്കും, പങ്കിടുന്ന സമയത്തിനും സാധ്യമാകട്ടെ , സ്വീകരിക്കുന്നതല്ല , നൽകുന്നത് , പങ്കിടുന്നതാണ് ജീവിത സന്തോഷത്തിന്റ പൂർണത .

എല്ലാവർക്കുംക്രിസ്മസ് മധുരമല്ല; ഒഴിഞ്ഞ കസേര, ശാന്തമായ മുറി, ഇരുട്ടിൽ പൊതിഞ്ഞ നിഴലുകൾ.
പുറത്തെ തണുപ്പ് ചില ജീവിതങ്ങൾക്ക് അകമേ തണുപ്പാകുമ്പോൾ .ക്രിസ്മസ്  മന്ത്രിക്കുന്നു, വിദൂര നക്ഷത്രം ഇവിടെയുണ്ട്, ഒരു തീപ്പൊരി ഇപ്പോഴും അവശേഷിക്കുന്നു, ദുഃഖത്തിലും വേദനയിലും പ്രതീക്ഷയുടെ വെളിച്ചമുണ്ട് . എല്ലാ ഹൃദയത്തിലും, എല്ലാ കണ്ണുനീരിലും.

പഴയ പാരമ്പര്യങ്ങളും, പറഞ്ഞ പൂജ രാജാക്കന്മാരുടെ കഥകളും, കുട്ടികൾക്ക് ഊഷ്മളതയും പ്രായമായവർക്ക് ഓർമ്മകളും സമ്മാനിക്കുന്നു . ആഘോഷങ്ങൾ ,ആരവങ്ങൾ അലങ്കരിച്ച ക്രിസ്മസ് ട്രീകൾ, നക്ഷത്രങ്ങൾ സന്തോഷത്തിലായാലും സന്താപത്തിലായാലും ക്രിസ്തുമസ് എല്ലാവരെയും ചേർത്ത് നിർത്തട്ടെ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റുള്ളവരുടെ കണ്ണിലൂടെ വർണം നിറഞ്ഞ ഈക്രിസ്മസ് ആഘോഷിക്കാം. തിളങ്ങുന്നു ശോഭയുള്ള നക്ഷത്രം, വർണ കടലാസിലെ സമ്മാനം , കൂട്ടായ വിരുന്ന് , പ്രാർത്ഥന, എല്ലാം എപ്പോഴും സ്നേഹത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പുതുപ്പിറവിയുടെ ഈ സീസണിൽ കാഴ്ചപ്പാട് മാറട്ടെ , പുതിയ ലെൻസുകൾ ഉപയോഗിച്ച് ലോകത്തെ കാണാൻ . എല്ലാ മുഖങ്ങളിലും നക്ഷത്ര തിളക്കം കണ്ടെത്താം, പുതുപ്പിറവി ദർശിക്കാം. ക്രിസ്മസ് ജീവിതത്തിനായി മാറ്റാം , ഒരു ദിവസത്തിനുള്ളിൽ അവസാനിക്കുന്ന ആഘോഷത്തെ അല്ല, മറിച്ച് നാം എന്നും നടക്കുന്ന വഴികളിൽ, വഴി കൊടുക്കാനും സ്നേഹിക്കാനും ഉള്ള ഒരു തെരഞ്ഞെടുപ്പ് ‌ . എനിക്കും നിങ്ങൾക്കും എല്ലാവർക്കും ഒരു നവലോകം പ്രതീക്ഷയുടെ ലോകം.ക്രിസ്മസ് നക്ഷത്രം അകലെയാണെങ്കിലും അതിൻറെ ആത്മാവ് എപ്പോഴും അടുത്താണ്.

So light the fire, and let it glow,
And may our heart this season grow.
For through new eyes, the truth is clear:
The spirit of Christmas is always near

വര : അനുജ സജീവ്