യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ 2-മത് വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇക്കഴിഞ്ഞ ജൂൺ 7 ന് സ്വിണ്ടനിലെ ലിഡിങ്ങ്ടൺ വില്ലേജ് ഹാളിൽ വച്ച് നടന്നു.

പ്രവാസ ലോകത്തു സൗഹൃദവും കൂട്ടായ്മയുടെയും സഹവർത്തിത്വത്തിന്റെയും ആവശ്യകത മുന്നിൽകണ്ടുകൊണ്ട് കരുതൽ, സാഹോദര്യം, ഏകോപനം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് വിൽഷെയറിലെ മലയാളികളെ  ഒന്നിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ  സാമൂഹിക ഇടപഴകൽ, വിനോദം, പരസ്പരസഹായങ്ങൾ, ജീവിത നിലവാരം മെച്ചപ്പെടുത്തൽ, സാമൂഹികവും മാനസികവും ധാർമ്മികവുമായ പുരോഗതി എന്നിവയ്ക്കായി വിൽഷെയർമലയാളികളുടെ പൊതു താല്പര്യാർത്ഥം രൂപംകൊണ്ട്‍ പ്രവൃത്തിച്ചുപോരുന്ന സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ പ്രവത്തനരീതികളും അതിന്റെ ക്രിയാത്മക കാഴ്ചപ്പാടും ക്ലബിന് യൂകെയിലെമ്പാടും ഏറെ സ്വീകാര്യത നേടിക്കൊടുക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭരണഘടനാ പ്രകാരമുള്ള യോഗനടപടികൾ പൂർത്തിയാക്കി വിളിച്ചു ചേർക്കപ്പെട്ട പ്രത്യേക യോഗത്തിൽ പ്രസിഡണ്ട് സോണി കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു ഉത്ഘാടനം നിർവഹിക്കുകയുണ്ടായി. പൊതുസമ്മേളന യോഗത്തിൽ സെക്രട്ടറി ജോർജ് തോമസ് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു സംസാരിക്കുകയുണ്ടായി. ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ ജോസഫ് കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ പ്രദീഷ് ഫിലിപ്പ് കഴിഞ്ഞ ഒരു വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. യോഗം ഐകകണ്ഠേന വാർഷിക റിപ്പോർട്ടും കണക്കും പാസാക്കുകയുണ്ടായി. തുടർന്ന് 2025-2027 കാലയളവിലേക്കുള്ള പുതിയ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. നിലവിലെ ഭരണ സമിതിതന്നെ തുടരണമെന്ന പൊതുസമവായം രൂപീകൃതമാകുകയും അതിനാൽ നിലവിലെ അംഗങ്ങളായ സോണി കാച്ചപ്പിള്ളി പ്രസിഡന്റായും സെക്രട്ടറിയായി ജോർജ് തോമസും ട്രഷറർ സ്ഥാനത്തേക്ക് പ്രദീഷ് ഫിലിപ്പും, വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് സജി മാത്യു, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അഗസ്റ്റിൻ ജോസഫ് എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ സ്റ്റീഫൻ പ്ലാനിക്കുംപറമ്പിൽ ബൈജു വാസുദേവൻ എന്നിവരെ 2025-2027 കാലയളവിലെ ഓഡിറ്റേഴ്‌സ് ആയും യോഗം തിരഞ്ഞെടുക്കുകയുണ്ടായി.

തുടർന്ന് ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്ത പരിപാടികളുടെ രൂപരേഖ പ്രസിഡന്റ് സോണി കാച്ചപ്പിള്ളി പങ്കുവച്ചു. യോഗത്തിന്റെ ഔപചാരികമായ നന്ദി പ്രകാശനം വൈസ് പ്രസിഡന്റ് സജി മാത്യു ഏവർക്കും നേർന്നു സംസാരിച്ചു.