ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വെസ്റ്റ്മിൻസ്റ്ററിൽ താമസ സ്ഥലത്ത് ഉയരത്തിൽ നിന്ന് വീണ 18 ദിവസമായ കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് കൊലപാതക അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെ 7.30ഓടെ ഹോർസ്ഫെറി റോഡിലുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ കുഞ്ഞ് ഉയരത്തിൽ നിന്ന് വീണുവെന്ന റിപ്പോർട്ടിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവവുമായി ബന്ധപ്പെട്ട് 43 വയസുള്ള ഒരു സ്ത്രീയെ പോലീസ് സ്ഥലത്തുവെച്ചുതന്നെ അറസ്റ്റ് ചെയ്തു. ഇപ്പോൾ അവർ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ ഹോർസ്ഫെറി റോഡിന് സമീപമുള്ള ഗ്രേറ്റ് പീറ്റർ സ്ട്രീറ്റിൽ പോലീസ് സുരക്ഷാ വലയം ഏർപ്പെടുത്തി ഗതാഗതം നിയന്ത്രിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. കുഞ്ഞിന്റെ മരണത്തിൽ കുടുംബത്തോടുള്ള അനുശോചനം രേഖപ്പെടുത്തിയ പോലീസ്, സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും കണ്ടെത്താൻ അടിയന്തിര അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കി.