ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഒരു വീട്ടിൽ 18 ദിവസം പ്രായമായ കുഞ്ഞ് വീണു മരിച്ച സംഭവത്തിൽ അമ്മയെ കൊലക്കേസിൽ പ്രതി ആക്കി അറസ്റ്റ് ചെയ്തു. വെസ്റ്റ്മിൻസ്റ്റർ സ്വദേശിനിയായ 43-വയസുള്ള സാഹിറ ബൈജൗനെ ആണ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടത് . സംഭവം ശനിയാഴ്ച രാവിലെ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് മെട്രോപൊളിറ്റൻ പോലീസ് ഓഫിസർമാർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചത് . വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ അവരെ ഹാജരാക്കും .

സംഭവ സ്ഥലത്ത് ഫോറൻസിക് ടീം പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഹോർസ്ഫെറി റോഡിന് സമീപമുള്ള ഗ്രേറ്റ് പീറ്റർ സ്ട്രീറ്റിൽ പോലീസ് സുരക്ഷാ വലയം ഏർപ്പെടുത്തി ഗതാഗതം നിയന്ത്രിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. കുഞ്ഞിന്റെ മരണത്തിൽ കുടുംബത്തോടുള്ള അനുശോചനം രേഖപ്പെടുത്തിയ പോലീസ്, സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും കണ്ടെത്താൻ അടിയന്തിര അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കി.











Leave a Reply