ന്യൂഡൽഹിയിൽ ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ഥാനാർഥിപ്പട്ടിക അന്തിമമാക്കും. യോഗത്തിനുശേഷം തന്നെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അറിയിച്ചു.

കണ്ണൂർ, കോന്നി മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്ന കെ. സുധാകരനെയും അടൂർ പ്രകാശിനെയും ഇത്തവണ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലേക്കാണ് നേതൃത്വം എത്തിയതെന്നാണ് സൂചന. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണനും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും പോലുള്ള സി.പി.എം. വിമതരെ പിന്തുണയ്ക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചേക്കും. അമ്പലപ്പുഴയിൽ ജി. സുധാകരന് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ. എ. സുരേഷിനും സീറ്റ് നൽകുമെന്നുമാണ് റിപ്പോർട്ടുകൾ.