ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റാഫോർഡ്ഷെയറിലെ Leek നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള ഗ്രേഡ് II പട്ടികയിലുള്ള ‘ബിഗ് മിൽ’ കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . മിൽ സ്ട്രീറ്റിലെ ആറുനില കെട്ടിടത്തിന്റെ പല ഭാഗങ്ങളും തീയിൽ തകർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ആറു ഫയർഫോഴ്സ് യൂണിറ്റുകളും എയർയൽ ലാഡറും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്‌ . സമീപ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പ്രദേശവാസികൾ അപകട സ്ഥലത്തേക്ക് വരരുതെന്ന മുന്നറിയിപ്പ് അധികൃതർ നൽകുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1857-ൽ നിർമ്മിതമായ ഈ മിൽ ഒരിക്കൽ വസ്ത്ര വ്യവസായത്തിനായി പ്രശസ്തമായിരുന്ന പ്രദേശത്തിന്റെ പ്രധാന അടയാളമായിരുന്നു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന കെട്ടിടത്തിൽ 34 ഫ്ലാറ്റുകൾ നിർമ്മിക്കാൻ അനുമതിയുണ്ടായിരുന്നുവെങ്കിലും നിലവിൽ ആരും താമസിച്ചിരുന്നില്ല. തീപിടിത്തത്തെ തുടർന്ന് ആകാശം ഓറഞ്ച് നിറത്തിലായി മാറുകയും പുക ആറ് മൈൽ ദൂരത്തോളം കാണപ്പെടുകയും ചെയ്തതായി സാക്ഷികൾ പറയുന്നു. സമീപമുള്ള A523 റോഡും ഇരുവശങ്ങളിലും അടച്ചിട്ടിരിക്കുകയാണ്.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെങ്കിലും, കെട്ടിടത്തിന്റെ നാശം ചരിത്ര പ്രേമികളിൽ ആശങ്ക ഉളവാക്കി. ഈ മിൽ പട്ടണത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്നും ഇത്തരം ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രാദേശിക ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഫയർഫോഴ്സ് അധികൃതർ ആളുകൾ വാഹനങ്ങളുമായി സ്ഥലത്തേക്ക് എത്താതിരിക്കാൻ അഭ്യർത്ഥിക്കുകയും വീടുകളുടെ വാതിലുകളും ജനാലകളും അടച്ചുവെക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.