ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീഡ്സിൽ യുവതി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ 05:55-ന് ഓസ്റ്റോർപ്പിലെ കെനെർലൈ അവന്യൂവിൽ ആണ് ബോധരഹിതയായ നിലയിൽ യുവതിയെ കണ്ടെത്തിയത് . വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് വെസ്റ്റ് യോർക്ക്‍ഷയർ പൊലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

18 വയസ്സുള്ള രണ്ട് യുവതികൾ, 20 വയസ്സുള്ള ഒരു യുവാവ്, 17 വയസ്സുള്ള ആൺകുട്ടി എന്നിവരെ കൊലപാതക സംശയത്തിൽ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലമായ കെനെർലൈ അവന്യൂ കടുത്ത പൊലീസ് നിരീക്ഷണത്തിൽ തുടരുകയാണ്.

ഒരു യുവതിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ട അത്യന്തം സങ്കീർണ്ണമായ കേസാണ് ഇതെന്നും വ്യാപകമായ പരിശോധനകൾ നടത്തിയിട്ടും ഇതുവരെ യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി പോലീസ് പറഞ്ഞു.