ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിലും , മിഷനുകളിലും , വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതാ  കേന്ദ്രത്തിൽ നിന്ന് അറിയിച്ചു .നൂറിൽ പരം കേന്ദ്രങ്ങളിൽ തിരുക്കർമ്മങ്ങൾ നടക്കും .
പ്രെസ്റ്റൻ  സെന്റ് അൽഫോൻസാ കത്തീഡ്രൽ  ദേവാലയത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക്  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും . ഓശാന ഞാറായ്ച്ചയായ ഇന്ന് രാവിലെ പത്ത് മണിക്കാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. പീഡാനുഭവ വെള്ളിയുടെ തിരുക്കർമ്മങ്ങൾ രാവിലെ പത്ത് മാണിക്കും പെസഹാ വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്കും  . ഉയിർപ്പു തിരുന്നാൾ കർമ്മങ്ങൾ ശനിയാഴ്ച വൈകുന്നേരം ആറരക്കും നടക്കും . ഈസ്റ്റർ ദിനമായ ഞായാറാഴ്ച രാവിലെ ഒന്പതരക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് കത്തീഡ്രൽ വികാരി റെവ ഡോ  വർഗീസ് താനമാവുങ്കൽ  അറിയിച്ചു .

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ