ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദക സോളാർ ഫാം പദ്ധതിയായ സ്പ്രിങ് വെൽ സോളാർ ഫാമിന് അനുമതി സർക്കാർ നൽകി. ലിങ്കൺ–സ്ലീഫോർഡ് മേഖലക്കിടയിൽ സ്ഥാപിക്കപ്പെടുന്ന ഈ പദ്ധതി ഏകദേശം 1.8 ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകുമെന്നാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇ ഡി എഫ് പവർ സൊല്യൂഷൻസ് യുകെ വ്യക്തമാക്കിയത്. പദ്ധതിക്ക് പ്രാദേശികരുടെ ശക്തമായ എതിർപ്പുണ്ടായിരുന്നുവെങ്കിലും ഡിപ്പാർട്ട്മെന്റ് ഫോർ എനർജി സെക്യൂരിറ്റി ആൻഡ് നെറ്റ് സീറോ അനുമതി നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേവൻബി പ്രദേശത്തിന് സമീപം നിർമ്മിക്കുന്ന ഈ സോളാർ ഫാം ഏകദേശം 1,700 ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയിലായിരിക്കും വ്യാപിക്കുക. കൂടാതെ, ലിഥിയം- ഐയൺ ബാറ്ററി സംഭരണ സൗകര്യവും ഇതിന്റെ ഭാഗമായിരിക്കും. വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് വൈദ്യുതി നിരക്കുകൾ കുറയ്ക്കാനും, ഇന്ധന ഇറക്കുമതികളിൽ ആശ്രയത്വം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് മന്ത്രി മൈക്കൽ ഷാങ്ക്സ് പറഞ്ഞു.

അതേസമയം, പദ്ധതി നടപ്പാക്കുന്നതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്പ്രിങ് വെൽ സോളാർ ആക്ഷൻ ഗ്രൂപ്പ് പ്രതിനിധി മാർക്ക് വില്ല്യംസ് സർക്കാരിൻെറ തീരുമാനത്തെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നു. പ്രകൃതി ഭംഗിക്ക് ഭീഷണി, ബാറ്ററി സുരക്ഷ സംബന്ധമായ ആശങ്കകൾ എന്നിവയാണ് പ്രധാന എതിർപ്പുകൾ. സോളാർ വൈദ്യുതി ഏറ്റവും ചെലവു കുറഞ്ഞ ഊർജ സ്രോതസുകളിലൊന്നാണെന്നും, അന്താരാഷ്ട്ര ഫോസിൽ ഇന്ധന വിപണിയിലെ അനിശ്ചിതത്വങ്ങളിൽ നിന്ന് രാജ്യം സ്വതന്ത്രമാകാൻ ഇത് സഹായിക്കുമെന്നും സർക്കാർ നിലപാട് വ്യക്തമാക്കുന്നു.