വിഴിഞ്ഞത്ത് ബാറിലെ തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ 38 കാരനായ സുമൻ കൊല്ലപ്പെട്ടു. തിരുവല്ലം വണ്ടിത്തടം പാലപുരിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബാറിൽ ഉണ്ടായ വാക്കേറ്റം പുറത്തേക്ക് നീളുകയും പിന്നീട് ആക്രമണമായി മാറുകയുമായിരുന്നു.
വിഷു ആഘോഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി 11ഓടെ സുമനും മറ്റുചിലരും ബാറിലെത്തിയതായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കടുത്തതോടെ പുറത്തേക്ക് ഇറങ്ങിയ സുമനെ മൂന്നുപേർ ചേർന്ന് ആക്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ നെഞ്ചിലും മുഖത്തും ശക്തമായി മർദിക്കുകയും ശ്വാസം മുട്ടിക്കുന്ന രീതിയിൽ കഴുത്തിൽ പിടിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.











Leave a Reply