ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെഷയറിലെ പിക്‌മിയർ തടാകത്തിൽ കാണാതായ 17കാരനായ ബാലനെ തേടിയുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം തടാകത്തിൽ നീന്തുന്നതിനിടെ ബാലനെ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ സംഘങ്ങൾ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായും, ഔദ്യോഗിക തിരിച്ചറിയൽ പൂർത്തിയായിട്ടില്ലെങ്കിലും അത് കാണാതായ ബാലന്റേതാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെ തുടർന്ന് ബാലന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥർ കുടുംബത്തിന് പിന്തുണ നൽകുകയാണെന്നും അധികൃതർ വ്യക്തമാക്കി. യുകെയിൽ അടുത്തിടെ അനുഭവപ്പെട്ട അതിശക്തമായ ചൂടിനെ തുടർന്ന് നിരവധി മുങ്ങി മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . ഇതിന് പിന്നാലെയാണ് പിക്‌മിയർ തടാകത്തിലെ ഈ ദുരന്തവും ഉണ്ടായത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.