മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ അപകടത്തിൽ മരിച്ചതായി ആദ്യം കരുതിയ 26-കാരനായ കേതൻ അഗർവാളിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന സിയ ഗോയലും അവളുടെ കാമുകനായ ചേതൻ ചൗധരിയും ചേർന്നാണ് കേതനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ നിഗമനം. കോട്ടയുടെ കൊക്കയിൽ നിന്ന് തള്ളിയിട്ട ശേഷം അപകടമരണം പോലെ ചിത്രീകരിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

സംഭവദിവസം കടുത്ത ചൂടിനിടയിലും ഹൂഡി ധരിച്ച ഒരാൾ കോട്ടയിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. പിന്നീട് ഇയാൾ ചേതൻ ചൗധരിയാണെന്ന് കണ്ടെത്തി. സിയയും ചേതനും തമ്മിൽ ആയിരക്കണക്കിന് ഫോൺവിളികളും ദീർഘനേരം നീണ്ട ആശയവിനിമയങ്ങളും നടന്നതായി പൊലീസ് കണ്ടെത്തി. കേതനെ കൊല്ലാൻ മുമ്പും പലതവണ ശ്രമം നടത്തിയിരുന്നുവെന്നും ഒടുവിൽ പദ്ധതിപൂർവം ലോഹഗഡ് കോട്ടയിലേക്ക് എത്തിച്ച ശേഷമാണ് കുറ്റകൃത്യം നടപ്പാക്കിയതെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹത്തിൽ നിന്ന് പിന്മാറുന്നത് കുടുംബത്തിന് അപമാനമാകുമെന്ന ഭയമാണ് സിയയെ ഈ ബന്ധത്തിൽ നിന്ന് നേരിട്ട് പിന്മാറാൻ അനുവദിക്കാതിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുകൾ പറയുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിനിടെ കൊലപാതക ഗൂഢാലോചന ആസൂത്രണം ചെയ്തത് മറ്റേയാളാണെന്ന് പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.