ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പിലാകെ അതിശക്തമായ ഉഷ്ണതരംഗം തുടരുന്നതിനിടെ ജർമ്മനിയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുമെന്ന മുന്നറിയിപ്പ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും അതീവ ചൂട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ 41.3 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഹംഗറി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും കടുത്ത ചൂടിന്റെ പിടിയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിന്റെ കിഴക്കൻ, തെക്കുകിഴക്കൻ മേഖലകളിൽ അതിതീവ്ര ചൂട് മുന്നറിയിപ്പ് തുടരുകയാണ്. ലണ്ടനിൽ താപനില 32 ഡിഗ്രി സെൽഷ്യസിന് സമീപമെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിൽ 36.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയുടെ റെക്കോർഡ് വീണ്ടും പിന്നിട്ടിരുന്നു. ചൂട് കാരണം എയർ കണ്ടീഷൻ സൗകര്യമുള്ള ഹോട്ടലുകളിലേക്കുള്ള ബുക്കിംഗുകളും വർധിച്ചിട്ടുണ്ട്.

ചൂട് ആരോഗ്യ മേഖലയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. സ്പെയിനിൽ ഒരാഴ്ചയ്ക്കിടെ 300-ലധികം ചൂട് സംബന്ധമായ മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. യൂറോപ്പിലെ നൂറുകണക്കിന് നഗരങ്ങൾ ചരിത്രത്തിലെ ഉയർന്ന താപനിലകൾ രേഖപ്പെടുത്തുകയോ അതിലേക്ക് അടുക്കുകയോ ചെയ്യുന്നുവെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമാണ് ഈ അതിരൂക്ഷമായ ഉഷ്ണതരംഗത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.