ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ തെക്കൻ മേഖലകളിൽ ശക്തമായ ഇടിമിന്നൽ മഴ പെയ്തതിനെ തുടർന്ന് ലണ്ടനിലെ ഹീത്രോ, ഗാറ്റ്വിക് വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ വ്യാപകമായി തടസപ്പെട്ടു. നൂറുകണക്കിന് വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയതും നിരവധി സർവീസുകൾ റദ്ദാക്കിയതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

ഉഷ്ണ തരംഗത്തിന് പിന്നാലെയെത്തിയ മോശം കാലാവസ്ഥ കാരണം വ്യോമഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നതായി അധികൃതർ അറിയിച്ചു. ചില യാത്രക്കാർ ദീർഘസമയം വിമാനങ്ങളിൽ തന്നെ കുടുങ്ങിക്കിടന്നതായി പരാതിപ്പെട്ടു. ഹീത്രോയ്ക്കും ഗാറ്റ്വിക്കിനും പുറമെ ബ്രിട്ടനിലെ മറ്റു വിമാനത്താവളങ്ങളിലെയും സർവീസുകൾക്ക് തിരിച്ചടി നേരിട്ടു.

കാലാവസ്ഥ അനുകൂലമാകുന്നതുവരെ കൂടുതൽ വൈകലുകളും റദ്ദാക്കലുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രക്കാർ വിമാനങ്ങളുടെ നിലവിലെ സ്ഥിതി ബന്ധപ്പെട്ട എയർലൈനുകളിൽ നിന്ന് മുൻകൂട്ടി പരിശോധിക്കണമെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചു.











Leave a Reply