നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തിന് സംഗീതത്തിന്റെ സുവർണകാലം വീണ്ടും സമ്മാനിച്ചുകൊണ്ട് “Flashback 26 – Musical Night” ജൂലൈ 19-ന് വർണാഭമായി അരങ്ങേറി. എഴുപതുകൾ, എൺപതുകൾ, തൊണ്ണൂറുകൾ, 2000-കളുടെ തുടക്കത്തിലെ മലയാളം, ഹിന്ദി, തമിഴ് ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് പ്രേക്ഷകർക്ക് മറക്കാനാകാത്ത അനുഭവമായി.
പ്രശസ്ത ഡിജെയും ഗായകനുമായ അനീഷ് കുട്ടി നാരായണൻ, സുനില കൃഷ്ണൻ, റൊസീന വിൻസെന്റ്, ബ്ലെസൺ വർഗീസ്, അഭിജയ് ശേഖർ, മനോജ് നായർ, ജെയ്‌സി ജോസ്, ഷീന ജോസ്, അബിൻ മാത്യു, സതീഷ് സുന്ദരൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച റെട്രോ ഗാനങ്ങൾ സംഗീതാസ്വാദകരെ പഴയകാല സംഗീതത്തിന്റെ സുവർണയുഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോ ഗാനവും സദസ്സിന്റെ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.
ആടൽ ഡാൻസ് ഗ്രൂപ്പും വേദാഞ്ജലി ഡാൻസ് ഗ്രൂപ്പും അവതരിപ്പിച്ച വർണാഭമായ നൃത്താവിഷ്കാരങ്ങൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.

പ്രശസ്ത അവതാരകൻ രാജേഷ് രാഘവനും ഗായികയും നർത്തകിയുമായ ജിത അരുണും ചേർന്ന അവതരണം പരിപാടിയെ തുടക്കം മുതൽ അവസാനം വരെ സജീവവും ആകർഷകവുമാക്കി.
D Star Music-ന്റെ DJ AKN (അനീഷ് കുട്ടി നാരായണൻ), പ്രസീദ മേനോൻ, Event Factory-യുടെ വിൽസൺ വർഗീസ്, വിജിൽ സി.പി., പവീന വിൽസൺ, നിഷ ശശിധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ സംഘാടനം. Team Emotion-ലെ സനൽ സദാശിവൻ, DJ അരുണ്‍ലാൽ, സുബിൻ ചെറിയാൻ, സുബിൻ സാലി എന്നിവർ പരിപാടിയുടെ വിജയത്തിനായി മികച്ച പിന്തുണ നൽകി.
പ്രോഗ്രാം കമ്മിറ്റിയിൽ പ്രശസ്ത ഫോട്ടോഗ്രാഫറും Video Buddies-ന്റെ സ്ഥാപകനുമായ ജെയ്ബിൻ തോലത്ത്, ജോസഫ് സ്റ്റീഫൻ, സെന്തിൽ പ്രകാശ് എന്നിവർ സജീവമായി പ്രവർത്തിച്ചു.

പരിപാടിയുടെ ഫോട്ടോഗ്രഫി DFrames-ലെ സ്റ്റെനിൽ ബേബിയും വീഡിയോഗ്രഫി Video Buddies-ലെ ജെയ്ബിൻ തോലത്തും നിർവഹിച്ചു. പ്രശസ്ത സൗണ്ട് എൻജിനീയറായ ജോസ് പുറയമ്പള്ളിൽ മാതച്ചൻ മികച്ച ശബ്ദ ക്രമീകരണത്തിലൂടെ പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
അതിഥികൾക്കായി റാഹുൽ ഒരുക്കിയ ചായയും ലഘുഭക്ഷണവും ഏറെ പ്രശംസ നേടി. പ്രധാന ഭക്ഷണവിഭവങ്ങൾ Curry Hut, Nottingham-ന്റെ നേതൃത്വത്തിലായിരുന്നു ഒരുക്കിയത്.
വിപുലമായ ജനപങ്കാളിത്തവും കലാപരമായ മികവും കൊണ്ട് Flashback 26 നോട്ടിംഗ്ഹാമിലെ മലയാളി സമൂഹത്തിന്റെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സംഗീതപരിപാടികളിലൊന്നായി മാറി. സംഗീതവും നൃത്തവും ഓർമ്മകളും ഒത്തുചേർന്ന ഈ റെട്രോ വിരുന്ന് പങ്കെടുത്തവരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന അനുഭവമായി.











Leave a Reply