ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ച് ശുഭപ്രതീക്ഷ നൽകുന്ന പുതിയ റിപ്പോർട്ട് പുറത്തു വന്നു. രാജ്യത്തെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നതിലേക്കാൾ ശക്തമായി വളരുകയാണെന്നാണ് റെസല്യൂഷൻ ഫൗണ്ടേഷന്റെ പഠനം കാണിക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം നീണ്ടുനിന്ന സാമ്പത്തിക മന്ദതയിൽ നിന്ന് ബ്രിട്ടൻ പതുക്കെ കരകയറുന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൊഴിലാളികളുടെ എണ്ണത്തെയും തൊഴിൽ മേഖലയിലെ ഘടനയെയും സംബന്ധിച്ച ഔദ്യോഗിക കണക്കുകളേക്കാൾ കൃത്യമായ വിലയിരുത്തലാണ് തങ്ങൾ നടത്തിയതെന്ന് തിങ്ക് ടാങ്ക് പറയുന്നു. ഉൽപ്പാദനക്ഷമതയിലെ പുതിയ മുന്നേറ്റം ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിലെ കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള തൊഴിലുകൾ ഇല്ലാതായതിന്റെ ഫലമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച മാത്രമാണ് ഇതിന് കാരണമെന്ന വാദവും ഡേറ്റ പിന്തുണയ്ക്കുന്നില്ല.

അതേസമയം, 2026ന്റെ ആദ്യ പകുതിയിൽ G7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളർന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി യുകെ മാറിയതായി ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നു. വളർച്ചയും ഉപഭോക്തൃ ആത്മവിശ്വാസവും പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ടതാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇതോടെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ ദീർഘകാലത്തെ മന്ദഗതിയിൽ നിന്ന് പുറത്തുകടക്കുന്നതിന്റെ സൂചനകൾ ശക്തമാകുകയാണ്.