ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിലെ ദേശീയ ആരോഗ്യസേവനമായ എൻഎച്ച്എസ് (NHS) ഹൃദയരോഗങ്ങളും സ്‌ട്രോക്കും മൂലമുള്ള മരണങ്ങൾ കുറയ്ക്കുന്നതിനായി ഫാർമസികളിൽ സൗജന്യ കൊളസ്‌ട്രോൾ പരിശോധന ആരംഭിക്കുന്നു. 40 മുതൽ 84 വയസ്സ് വരെയുള്ളവർക്ക് ഫാർമസികളിൽ നേരിട്ടെത്തി ഏഴ് മിനിറ്റിനുള്ളിൽ പരിശോധന നടത്താം. കഴിഞ്ഞ ഒരു വർഷത്തിനിടെ രക്തപരിശോധന നടത്തിയിട്ടില്ലാത്തവർക്കും ഗർഭിണികളല്ലാത്തവർക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിരലിന്റെ അഗ്രഭാഗത്ത് ചെറിയ സൂചി ഉപയോഗിച്ച് രക്തസാമ്പിൾ ശേഖരിച്ച് ഉടൻതന്നെ പരിശോധനാഫലം ലഭ്യമാക്കും. ഫാർമസിസ്റ്റ് രോഗിയുടെ കൊളസ്‌ട്രോൾ നില വിലയിരുത്തി ജീവിതശൈലി മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകുകയും ആവശ്യമെങ്കിൽ സ്റ്റാറ്റിൻ പോലുള്ള മരുന്നുകൾ നിർദേശിക്കുകയും ചെയ്യും. രക്തസമ്മർദ പരിശോധനയും ഇതോടൊപ്പം നടത്തും. പരിശോധനാഫലത്തിന്റെ പകർപ്പ് ഇ-മെയിൽ മുഖേന രോഗിക്ക് ലഭിക്കും.

വടക്കൻ ലണ്ടനിൽ നടത്തിയ പരീക്ഷണാടിസ്ഥാന പദ്ധതിയുടെ വിജയത്തെ തുടർന്നാണ് രാജ്യവ്യാപക വ്യാപനം. 2,493 പേരെ പരിശോധിച്ചപ്പോൾ ഏകദേശം 19 ശതമാനം പേർക്ക് അടുത്ത പത്ത് വർഷത്തിനുള്ളിൽ ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യത കണ്ടെത്തിയിരുന്നു. ഇവരിൽ പലർക്കും ചികിത്സയും പ്രതിരോധ നടപടികളും ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഈ ശരത്കാലം മുതൽ ഇംഗ്ലണ്ടിലെ നൂറോളം എൻഎച്ച്എസ് ഫാർമസികളിൽ പരിശോധന ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.