കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ സനീഷ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പൊലീസ്. ഒന്നാം പ്രതിയായ ശ്രീഹരി ഗ്രൂപ്പിൽ പങ്കുവച്ച ചിത്രങ്ങൾ സനീഷ് മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. 250 രൂപ ഈടാക്കിയാണ് മോർഫ് ചിത്രങ്ങളടങ്ങിയ ‘മല്ലു പ്രീമിയം ഗ്രൂപ്പിൽ’ ആളുകളെ അംഗങ്ങളാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സനീഷും ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ലെന്നും പൊലീസ് പറയുന്നു.

18നും 21നും ഇടയിൽ പ്രായമുള്ളവരാണ് ഗ്രൂപ്പിലെ അംഗങ്ങളിൽ ഭൂരിഭാഗവുമെന്നാണ് പൊലീസ് കണ്ടെത്തൽ. 1500ലേറെ അംഗങ്ങൾ ഗ്രൂപ്പിലുണ്ടായിരുന്നു. ചിത്രങ്ങൾ ആവശ്യപ്പെട്ടവരെ സനീഷ് ഗ്രൂപ്പിൽ ചേർക്കുകയും ഓരോരുത്തരിൽനിന്നും 250 രൂപ വീതം ഈടാക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ടെലിഗ്രാം വഴി പ്രവർത്തിച്ചതിനാൽ പൊലീസ് പിടികൂടില്ലെന്ന വിശ്വാസത്തിലായിരുന്നു ചിത്രങ്ങൾ കൈമാറിയതെന്നും പൊലീസ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ചുപേരടങ്ങുന്ന രഹസ്യ ഗ്രൂപ്പുകൾ വഴിയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. തൃക്കാക്കര ഭാരത് മാത കോളജിലെ പൂർവവിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീഹരിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ടെലിഗ്രാം വഴി ചിത്രങ്ങൾ കൈമാറിയതിന്റെ വിവരങ്ങൾ ലഭിച്ചത്. കേസെടുത്തതിന് പിന്നാലെ ശ്രീഹരിയെ കോളജിൽനിന്ന് പുറത്താക്കിയിരുന്നു.