മലയാളി യുവതാരം അനശ്വര രാജൻ തെലുങ്ക് സിനിമാലോകത്തും ആരാധകരുടെ പ്രിയതാരമായി മാറുന്നു. അനശ്വര നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രം ‘ഇട്‌ലു അർജുന’യുടെ പ്രമോഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. താരത്തിന്റെ ഓരോ പുതിയ ലുക്കും ആരാധകർ ഏറ്റെടുക്കുകയാണ്. ‘ഈശ്വരാ, പരമേശ്വരാ, അനശ്വരാ’ എന്ന ടാഗ്‌ലൈനോടെയാണ് ആരാധകർ താരത്തെ വാഴ്ത്തുന്നത്. 24കാരിയായ അനശ്വര ദക്ഷിണേന്ത്യയുടെ പുതിയ ക്രഷായി മാറിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.

സാരിയിലും ആധുനിക വസ്ത്രങ്ങളിലുമുള്ള അനശ്വരയുടെ വ്യത്യസ്ത ലുക്കുകൾ തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. ഈ വർഷം അനശ്വരയുടേതായി മലയാള സിനിമകളൊന്നും തിയറ്ററുകളിലെത്തിയില്ലെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലൂടെ താരം ശ്രദ്ധേയമായ നേട്ടമാണ് സ്വന്തമാക്കിയത്. അബിഷൻ ജീവിന്ത് നായകനായ തമിഴ് ചിത്രം ‘വിത്ത് ലവ്’ എന്ന സിനിമയിൽ മോനിഷ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ തമിഴ്‌നാട്ടിലും വലിയ ആരാധകപിന്തുണ നേടാൻ താരത്തിന് കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2025ൽ പുറത്തിറങ്ങിയ ‘ചാമ്പ്യൻ’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘വിത്ത് ലവ്’, ‘7/G റെയിൻബോ കോളനി 2’, ‘അന്ത രാമുലൊരു ചൂസ്‌കുണ്ടാരു’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ‘ചാമ്പ്യൻ’ ബോക്സ് ഓഫിസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും അനശ്വരയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഇനി ചിരഞ്ജീവിക്കൊപ്പമുള്ള ‘കാക്ക’ ഉൾപ്പെടെ ശ്രദ്ധേയമായ പ്രോജക്ടുകളാണ് താരത്തെ കാത്തിരിക്കുന്നത്. മമിത ബൈജുവിന് പിന്നാലെ മലയാളത്തിൽനിന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് കൂടുതൽ ശ്രദ്ധ നേടുന്ന യുവതാരമായി അനശ്വര രാജനും മാറുകയാണ്.