തൃശൂർ: ഗുരുവായൂരിൽ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് യുവതി മരിച്ചു. കാരയൂർ പട്ടുകുളങ്ങര സ്വദേശി നിതീഷിന്റെ ഭാര്യ ഐശ്വര്യ (31) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ദാരുണമായ സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കസേരയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഐശ്വര്യയ്ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്നതിനിടെയുണ്ടായ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐശ്വര്യയുടെ മരണവാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും വലിയ തോതിൽ അനുശോചനവും ദുഃഖപ്രകടനങ്ങളും ഉയർന്നു. പ്രസവശേഷമുള്ള കാലഘട്ടത്തിൽ അമ്മമാർ നേരിടുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും നിരവധി പേർ കുറിപ്പുകൾ പങ്കുവച്ചു. അമ്മയുടെ വേർപാട് അറിയാതെ മുലപ്പാൽ കുടിക്കാനാകാതെ കരയുന്ന കുഞ്ഞിനെക്കുറിച്ചുള്ള വേദനയും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള കരുത്തുണ്ടാകട്ടെയെന്ന് നിരവധി പേർ പ്രാർഥിച്ചു.