ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്ലോസ്റ്ററിൽ മലയാളി യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ട് തദ്ദേശീയയായ വനിതയ്ക്ക് ദാരുണാന്ത്യം . യുകെ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയാണ് യുവതി വാഹനം ഓടിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതി ഓടിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്ലോസ്റ്ററിലെ ഒരു കെയർ ഹോമിൽ ജോലി ചെയ്തിരുന്ന യുവതി കുവൈത്തിൽ നിന്നെത്തിയതായും യുകെ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരുക്കുകൾ കാരണം അറസ്റ്റ് നടപടികൾ വൈകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

യുകെയിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതര കുറ്റമാണ്‌. ഇതിന് കനത്ത പിഴ, ഡ്രൈവിങ് നിരോധനം, ഇൻഷുറൻസ് അസാധുവാകുന്നത് എന്നിവ ഉൾപ്പെടെ കർശന നടപടികൾ നേരിടേണ്ടി വരും. ഗുരുതര അപകടങ്ങളിൽ ജയിൽ ശിക്ഷയ്ക്കും സാധ്യതയുണ്ട് .