ഇന്ത്യ രാജ്യത്തു വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കുമ്പോള്‍ നിരവധി കൊള്ളകള്‍ നോട്ടു നിരോധനം, ജിഎസ് ടി തുടങ്ങി പെട്രോള്‍ മേഖലയില്‍ നടക്കുന്ന വലിയ കൊള്ള ഈ രാജ്യത്തെ ഓരോ പൗരനേയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നതാണ് എന്ന് ആംആദ്മി പാര്‍ട്ടി. പെട്രോളിനും ഡീസലിനും ഒരു രൂപ കൂടുന്നതോട് കൂടി സാധാരണക്കാരന്റെ ജീവിതത്തില്‍ വലിയ തോതില്‍ അത് വിലക്കയറ്റത്തിന് കാരണമാകുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്നു. ഈ കൊള്ള നടത്തുന്നത ്കൃത്യമായും ഇന്ത്യയിലെ കോപറേറ്റുകള്‍ക്ക് വേണ്ടിയും അതുപോലെ സര്‍ക്കാരുകള്‍ക്ക് അഴിമതി നടത്താന്‍ പണം ഉണ്ടാക്കുന്നതിനു വേണ്ടിയും ആണ് എന്ന് നമ്മള്‍ തിരിച്ചറിയുന്നു.

അതുകൊണ്ട് തന്നെ 22 നു നടക്കുന്ന പ്രക്ഷോഭം അതിനെത്തുടര്‍ന്ന് നടത്തേണ്ട തുടര്‍ പ്രക്ഷോഭങ്ങള്‍ ഇന്ത്യന്‍ ജനതയുടെ സാധാരണ ജനതയുടെ ആവശ്യമാണ്. എല്ലാ ജനകീയ സമരങ്ങളിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആം ആദ്മി പാര്‍ടിയും അതിന്റെ പ്രവര്‍ത്തകരും തുടക്കം മുതല്‍ തന്നെ ഉണ്ട്. ഇത് ഒരു പാര്‍ട്ടിയുടെ സമരം അല്ല. ഏതെങ്കിലും പാര്‍ടിക്ക് ആധിപത്യം ഉണ്ടാക്കാന്‍ അല്ല മറിച്ചുജനത നേരിട്ട് സമരത്തിനിറങ്ങുന്നു. ആ സമരത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ ആം ആദ്മിയുടെ അനുഭാവികള്‍ സുഹൃത്തുക്കള്‍ അടക്കം എല്ലാവരും പങ്കെടുക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.