ബെവ്‌കോ തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്രമരഹിതമായ ബോണസ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ആംആദ്മി പാര്‍ട്ടി. മദ്യ വ്യവസായത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ അല്ല ഇത്. ബീവറേജസിന് മുന്‍പില്‍ ക്യൂ നില്‍ക്കുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് മദ്യം വിതരണം ചെയ്യുക മാത്രം ആണ് ഇവര്‍ ചെയ്യുന്നത് ഇവരുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുന്ന ലാഭം എന്ന് പറയുന്നത് തീര്‍ച്ചയായും ഇവരുടെ ഏതെങ്കിലും ഇടപെടല്‍ കൊണ്ടുണ്ടായതല്ല. കേരളത്തിലെ ജനങ്ങള്‍ മദ്യം കുടിച്ച് നശിക്കുന്നതിനുള്ള പങ്കാണ് ഇത് എന്നതാണ് സത്യം.

മദ്യവര്‍ജനം നയമായി കൊണ്ട് വന്ന സര്‍ക്കാര്‍ പരമാവധി മദ്യവ്യാപനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനു സഹായിക്കുന്ന തൊഴിലാളികളെ വീണ്ടും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ ലഭിക്കുന്ന ലാഭം എന്നത് ഒരു വ്യവസായത്തിലോ ഉല്‍പാദനത്തിലോ പങ്കെടുത്ത തൊഴിലാളികളുടെ അധ്വാനത്തിന്റെ ലാഭം അല്ല മറിച്ച് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവും സമ്പത്തും ജീവിതവും നശിക്കുന്നത്തിന്റെ ലാഭം ആണ്. ഇതിനു മറുപടിയായി നാം കാണേണ്ടത് തീര്‍ച്ചയായും ഈ പണം തൊഴിലാളിക്ക് ബോണസ് ആയോ എക്‌സ്‌ഗ്രേഷ്യആയോ ഇന്‍സെന്റീവ് ആയോ അല്ല നല്‍കേണ്ടത് മറിച്ച് ആ പണം ഉപയോഗിക്കേണ്ടത് ഇതിനു ഇരയാവുന്നവരുടെ കുടുംബങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.

പാവപ്പെട്ട മനുഷ്യരുടെ കുടുംബത്തില്‍ നിന്നുള്ള വരുമാനം ആണ് ഇങ്ങനെ മദ്യത്തിലേക്കു വരുന്നത് അതുകൊണ്ട് മദ്യ വില്പനയില്‍ നിന്ന് ബെവ്‌കോ തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്രമരഹിതമായ ബോണസ് സമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് ചിലവഴിക്കേണ്ടത്. അങ്ങിനെ വരുമ്പോള്‍ മദ്യപിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ സഹോദരി മാര്‍ക്കും, വീട്ടമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും ആണ് ഇതിനര്‍ഹത. അതുകൊണ്ട് പാവപ്പെട്ടവര്‍ക്ക് ബോണസ് ആയി നല്‍കേണ്ട പണം ആണിത്. മറിച്ച് മദ്യം പ്രോത്സാഹിപ്പിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവരുത് എന്ന് ആം ആദ്മി പാര്‍ട്ടി അവശ്യപ്പെടുന്നു.