ഇന്ത്യ മഹാരാജ്യത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന ക്രൂരമായ പ്രവണതയാണ് ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലക്കേർപ്പെടുതുക എന്നത്.  മാധ്യമങ്ങൾ വഴിയുള്ള ആശയ അഭിപ്രായ പ്രകടനങ്ങൾക്ക് മറ്റേതുവഴിയെ കാളും ശക്തി കൂടുതലാണ്. എന്നാൽ പലപ്പോഴും പറയേണ്ടത് നിർഭയത്തോടെ പറയുമ്പോൾ ആ വാക്കുകൾക്ക് വിലക്കേർപ്പെടുത്താൻ പുറകിൽ ശക്തികൾ ഉണ്ടാകും. ബിജെപിയെയും ആർ എസ് എസിനേയും വിമർശിക്കുന്നവർക്ക് ഇപ്പോൾ ഇതാണ് ഗതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നിർഭയത്തോടെ വിമര്‍ശിക്കുന്ന തെന്നിന്ത്യന്‍ താരം പ്രകാശ് രാജിന് മാധ്യമ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

കന്നട പത്രത്തില്‍ പ്രകാശ് രാജ് എഴുതിവന്ന ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന കോളത്തിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഏറെ വായനക്കാരുള്ള പേജാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്’. സ്വന്തം ട്വിറ്റര്‍ പേജിലൂടെ പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വിലക്കിന് പിന്നില്‍ ബിജെപി ആണെന്ന കാര്യം പ്രകാശ് രാജ് തന്റെ പോസ്റ്റിലൂടെ പറയാതെ പറയുന്നു. മുൻപ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച്‌ നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.